ബിജെപി നേതാവിന്‍റെ വീട്ടിലെത്തി ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്ത, വിഷു സദ്യകഴിച്ച് മടക്കം; രാഷ്‌ട്രീയമില്ലെന്ന് വിശദീകരണം - ബിജെപി മധ്യമേഖല അധ്യക്ഷൻ എന്‍ ഹരി
കോട്ടയം:വിഷുദിനത്തില്‍ ബിജെപി മധ്യമേഖല അധ്യക്ഷൻ എന്‍ ഹരിയുടെ വീട് സന്ദർശിച്ച് ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്. ഹരിയുടെ പള്ളിക്കത്തോട്ടിലെ വീട്ടിലാണ് കുന്നംകുളം ഭദ്രാസന മെത്രാപ്പൊലീത്ത എത്തിയത്. ബിജെപി നേതാക്കളും പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ALSO READ |'സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം; പള്ളിയില്‍ പോസ്റ്ററുകള്‍
എല്ലാവർക്കും വിഷു ആശംസ നേർന്ന ബിഷപ്പ്, ബിജെപി നേതാക്കന്മാരുമായി കുശലാന്വേഷണം നടത്തി. ശേഷം, വിഷു സദ്യയും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. കൂടിക്കാഴ്‌ചയിൽ രാഷ്ട്രീയമില്ലെന്ന് ഡോ. ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയോടും ശത്രുതയോ മിത്രതയോ ഇല്ല. പൊതുവായ കാര്യങ്ങളാണ് താൻ പറയുന്നതെന്നും ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു.
ബിജെപിക്ക് അയിത്തമില്ലെന്ന് കഴിഞ്ഞ ദിവസം മെത്രാപ്പൊലീത്ത പറഞ്ഞിരുന്നു. ആര്‍എസ്‌എസിന്‍റെ വിചാരധാരയിൽ ക്രൈസ്‌തവ വിരോധം പരാമർശിച്ചിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ മൊത്രാപ്പൊലിത്തയെ സന്ദർശിച്ചിരുന്നു.
ALSO READ |സഭാതര്‍ക്കങ്ങള്‍ പരിഹരിക്കാൻ നിയമ നിർമ്മാണം : സർക്കാരിനെതിരെ പ്രതിഷേധവുമായി ഓര്‍ത്തഡോക്‌സ് സഭ