കേരളം

kerala

Young Man Arrested In Cannabis trade

ETV Bharat / videos

Ganja Selling In The Pretext of Dog Training | നായകളുടെ പരിശീലനത്തിന്‍റെ മറവിൽ കഞ്ചാവ് കച്ചവടം : റോബിൻ ജോർജിനെയെത്തിച്ച് തെളിവെടുത്തു - കഞ്ചാവ് കച്ചവടം പ്രതിയെ തെളിവെടുപ്പിനുകൊണ്ടുവന്നു

By ETV Bharat Kerala Team

Published : Sep 29, 2023, 9:06 PM IST

കോട്ടയം: നായകള്‍ക്കുള്ള പരിശീലനത്തിന്‍റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയതിന് പിടിയിലായ റോബിന്‍ ജോര്‍ജിനെയെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി(Ganja Selling In The Pretext of Dog Training). ഇയാള്‍ താമസിച്ചിരുന്ന കോട്ടയം നല്ലൂരിലെ വാടക വീട്ടിൽ കൊണ്ടുവന്നായിരുന്നു തെളിവെടുപ്പ്‌. തന്നെ കുടുക്കിയതാണെന്ന് പ്രതി റോബിൻ ജോർജ്‌ മാധ്യമങ്ങളോട് തെളിവെടുപ്പിനുശേഷം പറഞ്ഞു. തന്‍റെ വീട്ടിൽ നിന്ന് കണ്ടെടുത്ത കഞ്ചാവ് സുഹൃത്തായ അനന്തു പ്രസന്നന്‍റേതാണ് എന്നാണ് റോബിൻ പറഞ്ഞത്. കഴിഞ്ഞ ഞായറാഴ്‌ച (24-09-2023) പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടതിനെ തുടർന്ന് റോബിനെ ഇന്നലെ തമിഴ്‌നാട്ടിൽ നിന്ന് പൊലീസ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ (gandhi nagar police station) എത്തിച്ച ഇയാളെ ചോദ്യം ചെയ്യുകയും, പിന്നാലെ തെളിവെടുപ്പിനായി വീട്ടിൽ എത്തിക്കുകയുമായിരുന്നു. രണ്ടുതവണയാണ്‌ പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്‌. കോട്ടയം ജില്ല പൊലീസ്‌ മേധാവി കെ കാർത്തിക്കിന്‍റെ സംഘമാണ് പ്രതിയെ പിടികൂടിയത്‌. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടികളാണ് റോബിൻ ജോർജ് നൽകുന്നത്. അതിനാൽ വിശദമായ അന്വേഷണത്തിന് റോബിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും പൊലീസ്‌ അറിയിച്ചു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. 

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details