ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് തോട്ടം; 220 ചെടികള്‍ കണ്ടെത്തി എക്‌സൈസ് - latest newws in kerala
തൃശൂര്‍:കൊടുങ്ങല്ലൂരിലെ എറിയാടിലെ ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി എക്‌സൈസ് സംഘം. എരുമക്കോറയില്‍ നിന്നും 220 ചെടികളാണ് കണ്ടെത്തിയത്. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ എം.ഷാംനാഥിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
മേഖലയില്‍ മയക്കുമരുന്ന് വിപണനം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. എരുമക്കോറ പ്രദേശത്ത് മയക്കുമരുന്ന് കേസുകളില്‍ ഉൾപ്പെട്ട പല പ്രതികളും സ്ഥലം സന്ദര്‍ശിക്കുന്നതായും സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരാഴ്‌ച മുൻപ് ഇതേ പ്രദേശത്ത് നിന്നും സമാനമായ രീതിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ കണ്ടെത്തുന്നതിനായി മൊബൈല്‍ ടവര്‍ ലോക്കേഷന്‍ അടക്കം പരിശോധിക്കുമെന്ന് എക്‌സൈസ് അറിയിച്ചു. പ്രിവന്‍റീവ് ഓഫിസർ പി.വി ബെന്നി, സിവിൽ എക്‌സൈസ് ഓഫിസർമാരായ എസ്. അഫ്‌സൽ, എ.എസ് രിഹാസ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
നേരത്തെയും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു:എറിയാട് അടുത്തിടെ മറ്റൊരു ആളൊഴിഞ്ഞ പറമ്പില്‍ 16 കഞ്ചാവ് ചെടികള്‍ എക്‌സൈസ് കണ്ടെത്തിയിരുന്നു. മൂന്നര ഏക്കറോളം വരുന്ന പറമ്പിലെ കുളക്കടവിലാണ് കഞ്ചാവ് ചെടികള്‍ എക്‌സൈസ് കണ്ടെത്തിയത്.