Ganja Arrest| 10 കിലോ കഞ്ചാവുമായി 2 ഒഡിഷ സ്വദേശികള്‍ പിടിയിൽ; നടപടി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽവച്ച് - Ganja case Odisha natives arrested Palakkad
പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ, കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് 10 കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികള്‍ പിടിയിലായത്. സുരേഷ്, ജെയിംസ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ആർപിഎഫും എക്സൈസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയതും കഞ്ചാവ് പിടികൂടിയതും.
ഒഡിഷയിൽ നിന്ന് ആലുവയിൽ എത്തിച്ച് വിൽപന നടത്തുന്നതിനായി വിവിധ ട്രെയിനുകള്‍ മാറിക്കയറിയാണ് പ്രതികള്‍ യാത്ര ചെയ്‌തിരുന്നത്. റെയിൽവേ പൊലീസ് ഡിവൈഎസ്‌പി പി മുനീറുടെ നിർദേശപ്രകാരമാണ് നടപടി.
റെയിൽവെ സബ് ഇൻസ്പെക്‌ടര്‍ എസ് അൻഷാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അയ്യപ്പജ്യോതി, ശിവകുമാർ, അനിൽ കുമാർ, നൗഷാദ്‌ഖാൻ, ഹരിദാസ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
വടകരയിൽ കഞ്ചാവ് വേട്ട; പിടികൂടിയത് അഞ്ച് കിലോ:ജൂണ്‍ 20ന്വടകരയിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ആർപിഎഫും പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും വടകര എക്‌സൈസ് സർക്കിളും വടകര റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രാവിലെ വടകര സ്റ്റേഷനിൽ എത്തിച്ചേർന്ന ചെന്നൈ - മംഗളൂരു സൂപ്പർ ഫാസ്റ്റ് ട്രെയിനിന്‍റെ ജനറൽ കമ്പാര്‍ട്ട്‌മെന്‍റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.