കേരളം

kerala

കൊല്ലത്ത് മൊബൈൽ ഷോപ്പ് ഉടമയ്‌ക്കും ജീവനക്കാര്‍ക്കും നേരെ ഗുണ്ടാ വിളയാട്ടം; നടപടിയെടുക്കാതെ പൊലീസ്

ETV Bharat / videos

കൊല്ലത്ത് മൊബൈൽ ഷോപ്പ് ഉടമയ്‌ക്കും ജീവനക്കാര്‍ക്കും നേരെ ഗുണ്ടാ വിളയാട്ടം; നടപടിയെടുക്കാതെ പൊലീസ് - കൊല്ലം ഏറ്റവും പുതിയ വാര്‍ത്ത

By

Published : May 8, 2023, 7:37 PM IST

കൊല്ലം: തഴവയിൽ ഗുണ്ടാ വിളയാട്ടം. തഴവ അമ്പലമുക്കിലെ മൊബൈൽ ഷോപ്പ് ഉടമയ്‌ക്കും ജീവനക്കാര്‍ക്കും നേരെയാണ് ഗുണ്ടകളുടെ ക്രൂരമായ മര്‍ദനമുണ്ടായത്. വ്യാഴാഴ്‌ച(04.05.2023) രാത്രി 11 മണിയോടെയാണ് സംഭവം.  

മൊബൈല്‍ ഷോപ്പ് ജീവനക്കാരും തഴവ സ്വദേശികളായ സനു, അഭിലാഷ് എന്നിവർക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നാല് പേര്‍ ചേര്‍ന്ന് കമ്പിവടി ഉപയോഗിച്ച് ഇവരെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ സിസടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  

ആക്രമണം നടക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന അഞ്ചാമൻ കടയുടെ വാതിലിൽ കാവൽ നിന്നു. ക്രൂരമായ ആക്രമണം നടന്നിട്ടും, പ്രതികളെ തിരിച്ചറിഞ്ഞിട്ടുംപ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് മർദനമേറ്റവർ പറയുന്നു. 

അതേസമയം, കഴിഞ്ഞ ദിവസം ആലുവയില്‍ കാറില്‍ ഓട്ടോ ഉരസിയത് ചോദ്യം ചെയ്‌ത യുവാക്കളെ ഡ്രൈവറും കൂടെയുണ്ടായിരുന്ന മൂന്ന് പേരും ചേര്‍ന്ന് നഗരമധ്യത്തില്‍ വച്ച് ആളുകള്‍ നോക്കി നില്‍ക്കെ മൃഗീയമായി മര്‍ദിക്കുകയായിരുന്നു. എലൂക്കര നസീഫ്, സുഹൃത്ത് ബിലാല്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനടുത്ത് ദേശീയപാതയുടെ സമാന്തര റോഡില്‍ ഗതാഗതം തടസപ്പെടുത്തിയായിരുന്നു മര്‍ദനം. 

ABOUT THE AUTHOR

...view details