കേരളം

kerala

ETV Bharat / videos

CCTV Visual| അമിത വേഗത്തില്‍ പാഞ്ഞ സ്‌കൂള്‍ വാനിനെ ഇടിച്ചുതെറിപ്പിച്ച് ബസ്; വിദ്യാര്‍ഥികളടക്കം 10 പേര്‍ക്ക് പരിക്ക് - ഗുജറാത്ത് അപകടം

🎬 Watch Now: Feature Video

By

Published : Nov 18, 2022, 7:34 PM IST

Updated : Feb 3, 2023, 8:33 PM IST

ഗുജറാത്തിലെ ഗാന്ധിനഗറില്‍ ട്രാഫിക് നിയമം പാലിക്കാതെ അമിത വേഗത്തില്‍ വിദ്യാര്‍ഥികളുമായി സഞ്ചരിച്ച സ്‌കൂള്‍ വാനും ബസും കൂട്ടിയിടിച്ച് അപകടം. സിഎച്ച് ഗാന്ധിനഗര്‍ ആറ് സർക്കിളില്‍ ഇന്ന് രാവിലെയാണ് സംഭവം. വാനിന്‍റെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരുടെ നില ഗുരുതരമാണ്. എട്ട് കുട്ടികൾക്ക് പരിക്കേറ്റു. ഇവരെ ഗാന്ധിനഗറിലുള്ള സിവിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാന്‍ പൂര്‍ണമായും തകര്‍ന്നു. ഇക്കഴിഞ്ഞ ജൂൺ 25ന് ഇതേ ഇടത്തുവച്ച് മറ്റൊരു സ്‌കൂള്‍ ബസ് അപകടത്തിൽപ്പെട്ടിരുന്നു. ഈ സംഭവത്തിലും നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു.
Last Updated : Feb 3, 2023, 8:33 PM IST

ABOUT THE AUTHOR

...view details