കാസർകോട് ഭക്ഷ്യ വിഷബാധ,96 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി - 96 പേർക്ക് ഭക്ഷ്യ വിഷബാധ
Published : Jan 18, 2024, 4:15 PM IST
കാസർകോട്:കാസർകോട് ഭക്ഷ്യ വിഷബാധ. തെയ്യത്തോടനുബന്ധിച്ച് ഭക്ഷണം കഴിച്ച നിരവധി പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വെള്ളരിക്കുണ്ട് വെസ്റ്റ് എളേരിയിലെ പുങ്ങൻചാലിൽ ഇന്നലെ (17-01-2024) ആണ് സംഭവം. ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടന്ന് 96 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. പ്രാഥമിക ശ്രുശ്രൂഷ ലഭിച്ച ശേഷം എല്ലാവരും ആശുപത്രി വിട്ടതായാണ് വിവരം. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. നീലേശ്വരം, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ ആണ് ഇവർ ചികിത്സ തേടിയത്. ഭക്ഷണം കഴിച്ച ഉടനെ പലർക്കും ഛർദിയും വയറു വേദനയും അനുഭവപ്പെട്ടു. സദ്യയ്ക്ക് ഉപയോഗിച്ച സാധനങ്ങളിൽ നിന്നാണോ വെള്ളത്തിൽ നിന്നാണോ ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നു പരിശോധിച്ച് വരികയാണ്. ജില്ലാ മെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. സമീപത്തെ കുടുംബരോഗ്യ കേന്ദ്രത്തിൽ അടിയന്തര ആശുപത്രി സേവനം ഒരുക്കിയിട്ടുണ്ട്. പ്രമേഹരോഗികൾ, ഗർഭിണികൾ,അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ, പ്രായമായവർ, കിഡ്‌നി രോഗികൾ എന്നിവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവർത്തകൻ നിർദ്ദേശം നൽകി.