കേരളം

kerala

Floating Bridge Inauguration Thrissur

ETV Bharat / videos

Floating Bridge Inauguration Thrissur തൃശൂർ ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്‌ജ്; ഉദ്ഘാടനം ചെയ്‌ത് മന്ത്രി പി എ മുഹമ്മദ് റിയാസ് - Chavakkad Beach Floating Bridge

By ETV Bharat Kerala Team

Published : Oct 2, 2023, 1:18 PM IST

തൃശൂര്‍:ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്‌ജ് ചാവക്കാട്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് തുറന്ന് നൽകി (Floating Bridge Inauguration Thrissur). ഫ്ലോട്ടിങ് ബ്രിഡ്‌ജ് തുറന്നതോടെ ചാവക്കാട് ബീച്ച് (Chavakkad Beach) വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നൽകുമെന്ന് മന്ത്രി പറഞ്ഞു. ജനകീയ ടൂറിസത്തിന് കൂടുതൽ കരുത്ത് നൽകുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ടൂറിസം മേഖലയിൽ ഇത്തരം നവീന ആശയങ്ങൾ ആവിഷ്‌കരിക്കണമെന്നും മന്ത്രി റിയാസ് (Minister P A Muhammad Riyas) പറഞ്ഞു. നൂറ് മീറ്ററാണ് ഫ്‌ലോട്ടിങ്ങ് ബ്രിഡ്‌ജിന്‍റെ നീളം. സാഹസിക ടൂറിസം ഇഷ്‌ടപ്പെടുന്നവര്‍ക്ക് ഫ്ലോട്ടിങ് ബ്രിഡ്‌ജിലൂടെ നടന്ന് കടലിന്‍റെ മനോഹാരിത ആസ്വദിക്കാം. ഇതിനാവശ്യമായ ലൈഫ് ജാക്കറ്റും സുരക്ഷ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ കെ അക്ബര്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്‌ദുള്‍ ഖാദർ വിശിഷ്‌ടാതിഥിയായി.

Also read:തിരമാലകള്‍ക്കൊപ്പം ഉയര്‍ന്നുപൊങ്ങാം ; ബേപ്പൂർ മറീന ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്‌ജ്

ABOUT THE AUTHOR

...view details