കേരളം

kerala

വെറും അഞ്ച് പൈസയ്‌ക്ക് അര കിലോ ചിക്കന്‍

ETV Bharat / videos

5 പൈസയ്ക്ക് അരക്കിലോ ചിക്കൻ! ഉപഭോക്താക്കളും കടയുടമയും ഹാപ്പി… - ബെംഗളൂരു പുതിയ വാര്‍ത്തകള്‍

By

Published : Mar 13, 2023, 5:02 PM IST

അമരാവതി: ദിവസവും  പലതരത്തിലുള്ള ആദായ വില്‍പനകളും അത്തരം കച്ചവടം നടത്തുന്ന കടകളുമെല്ലാം കാണുന്നവരാണ് നമ്മള്‍. എന്നാല്‍ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നുള്ള അത്തരമൊരു ആദായ വില്പനയാണിപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. വില്‍പ്പന മറ്റൊന്നുമില്ല ചിക്കനാണ്. 

കേട്ടിട്ട്  അത്ഭുതപ്പെടേണ്ട ഇത് സത്യമാണ്. അതും വെറും ആദായമെന്ന് പറയാനാകില്ല.  അഞ്ച്  പൈസ നാണയത്തിനാണ്  അര കിലോ ചിക്കന്‍ വില്‍ക്കുന്നത്. പൈസയെന്ന് കേട്ട് അത്ഭുതപ്പെടേണ്ട.  അഞ്ച് പൈസയൊന്നും ഇപ്പോള്‍ ആരുടെയും കൈവശം ഉണ്ടാകില്ലെന്ന് വിചാരിക്കരുത്. കടയില്‍ ഓഫര്‍ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് അഞ്ച്  പൈസ നാണയവുമായി കടയ്‌ക്ക് മുന്നിലെത്തി ക്യൂ നിന്നത്. 

നെല്ലൂര്‍ ജില്ലയിലെ ആത്മകുരു സ്വദേശിയായ കോഴി കടയുടമ ഷാഫിയാണ് കടയില്‍ വ്യത്യസ്‌തമായ ഓഫര്‍ നല്‍കിയത്. ഇന്നലെ  രാവിലെ ആറ് മണി മുതല്‍ ഉച്ചയ്‌ക്ക് 12 മണി വരെയായിരുന്നു ഓഫറിന്‍റെ സമയം.  അഞ്ച് പൈസയുമായി കടയുടെ മുന്നില്‍ ക്യൂ നിന്നവര്‍ക്കെല്ലാം അര കിലോ ചിക്കന്‍ നല്‍കി. 

786  ചിക്കന്‍ സ്റ്റാളുകള്‍ സ്വന്തമായുള്ള കച്ചവടക്കാരനാണ് ഷാഫി. കഴിഞ്ഞ 12 വര്‍ഷമായി ഷാഫി  ഈ മേഖലയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. അടുത്തിടെയാണ് ആത്മകുരു നഗരത്തില്‍ വാട്ടര്‍ പ്ലാന്‍റിന് സമീപമുള്ള ഈ കട ഷാഫി തുറന്നത്. പുതിയ ചിക്കന്‍ സ്റ്റാളില്‍ ഈ വ്യത്യസ്‌തമായ ഓഫര്‍ പ്രഖ്യാപിച്ചതോടെ  പുരാതന കാലത്തെ ഓര്‍മയ്‌ക്കായി  സൂക്ഷിച്ച് വച്ച അഞ്ച് പൈസയുമായാണ് പലരും കടയിലെത്തിയത്. 

ജനങ്ങള്‍ മറന്ന് പോയ പുരാതന നാണയങ്ങളുടെ മൂല്യം കാണിക്കാനും അവയുടെ ഓര്‍മ പുതുക്കാനുമാണ് ഇത്തരത്തിലൊരു ഓഫര്‍ വച്ചതെന്നാണ് കടയുടമ ഷാഫി പറയുന്നത്. അദ്ദേഹത്തിന്‍റെ ചിക്കന്‍ സ്റ്റാളുകളില്‍ ഇടയ്‌ക്കിടയ്‌ക്ക്  ഓഫറുകള്‍ വയ്‌ക്കുന്നത് പതിവാണെങ്കിലും ഇത്തരമൊരു ഓഫര്‍ ഇതാദ്യമായാണ്. അഞ്ച് പൈസയ്‌ക്ക് അര കിലോ ചിക്കന്‍ നല്‍കിയതിലൂടെ നിരവധി പേര്‍ക്ക് ചിക്കന്‍ വാങ്ങാന്‍ സാധിച്ചുവെന്നും ഉപഭോക്താക്കളെല്ലാം വളരെയധികം ഹാപ്പിയാണെന്നും എല്ല ഞായറാഴ്‌ചകളിലും ഇത്തരത്തിലുള്ള വ്യത്യസ്‌തമായ ഓഫര്‍ നല്‍കുമെന്നും കടയുടമ ഷാഫി പറഞ്ഞു. 

ABOUT THE AUTHOR

...view details