കേരളം

kerala

CM Pinarayi Vijayan fish art picture at Kaipamangalam

ETV Bharat / videos

വള്ളത്തില്‍ മുഖ്യമന്ത്രിയുടെ 'മത്സ്യചിത്രം'; മത്സ്യത്തൊഴിലാളികളുടെ ആഗ്രഹം നിറവേറ്റി ഡാവിഞ്ചി സുരേഷ് - മത്സ്യചിത്രം

By ETV Bharat Kerala Team

Published : Dec 4, 2023, 2:18 PM IST

തൃശൂര്‍ : നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറ്റി മൂന്നാമത്തെ ചിത്രം നവകേരള സദസിനോടനുബന്ധിച്ച് കയ്‌പ്പമംഗലം മണ്ഡലത്തിലെ അഴീക്കോട്‌ ഒരുങ്ങി (CM Pinarayi Vijayan fish art picture by Davinci Suresh). ഇത്തവണ കുറച്ചധികം വ്യത്യസ്‌തതയോടെയാണ് ഡാവിഞ്ചി സുരേഷ് ചിത്രം ഒരുക്കിയത്. മത്സ്യത്തൊഴിലാളികളുടെ സഹകരണതോടെ സംസം വള്ളത്തിലാണ് വിവിധ നിറങ്ങളിലുള്ള 38 ഇനം കടൽ, കായൽ മത്സ്യങ്ങൾ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ചിത്രം തീര്‍ത്തത് (CM Pinarayi Vijayan fish art picture at Kaipamangalam). 

വള്ളത്തിന്‍റെ മുൻവശത്ത് 16 അടി വലിപ്പത്തിൽ പ്ലൈവുഡിന്‍റെ തട്ട് അടിച്ച് അതിനു മുകളിൽ ചിത്രം പൂർത്തിയാക്കുകയായിരുന്നു. ചിത്രം പൂർത്തിയാക്കാൻ എട്ട് മണിക്കൂർ വേണ്ടി വന്നു. മത്സ്യത്തൊഴിലാളികളായ ഷിഹാബ് കാവുങ്ങൾ, റാഫി പിഎച്ച്, ശക്തിധരൻ, അഷറഫ് പുവ്വത്തിങ്കൽ എന്നിവരും വള്ളത്തിലെ ജീവനക്കാരും സുരേഷിന്‍റെ സഹായികളായ ഷെമീർ പതിയാശ്ശേരി, ഫെബിതാടി, രാകേഷ് പള്ളത്ത് എന്നിവരും ഒപ്പമിണ്ടായിരുന്നു. ചിത്രം തീര്‍ക്കുന്നത് സിംബാദ് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്‌തു. പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളെ കേരളത്തിന്‍റെ സൈന്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നവകേരള സദസിന് കയ്‌പ്പമംഗലം മണ്ഡലത്തിൽ എത്തുന്നതിന്‍റെ ഭാഗമായിട്ടാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ഡാവിഞ്ചി സുരേഷ് ചിത്രം തീര്‍ത്തത്. ഡിസംബർ ആറിനാണ് കയ്‌പ്പമംഗലം നിയോജക മണ്ഡലത്തിൽ എംഇഎസ് അസ്‌മാബി കോളജിൽ നവകേരള സദസ് നടക്കുന്നത്.

ABOUT THE AUTHOR

...view details