കേരളം

kerala

കൊല്ലം തീപ്പിടിത്തം

ETV Bharat / videos

അഞ്ചാലുംമൂട്ടില്‍ വൻ തീപിടിത്തം, കത്തിയത് മാലിന്യം: പ്രതിഷേധവുമായി നാട്ടുകാർ - fire broke out in kollam

By

Published : Mar 21, 2023, 7:21 PM IST

കൊല്ലം: കൊല്ലം നഗരസഭ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന അഞ്ചാലുംമൂട്ടിലെ കെട്ടിടത്തിൽ വൻ തീപ്പിടിത്തം. അഞ്ചാലുംമൂട് ജംങ്‌ഷനിൽ നിന്നും സമീപ പ്രദേശങ്ങളിലെ വീടുകളിൽ നിന്നും ശേഖരിച്ച ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളിലാണ് തീ പടർന്നത്. 4 യൂണിറ്റ് ഫയർ ഫോഴ്‌സ്‌ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ഉച്ചയോടെ മാലിന്യം സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ നിന്നും കറുത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർ പൊലീസിലും ഫയർ ഫോഴ്‌സിലും വിവരം അറിയിച്ചത്. തുടർന്ന് കുണ്ടറ, കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽ നിന്ന് 4 യൂണിറ്റ് ഫയർ ഫോഴ്‌സും അഞ്ചാലുംമൂട് സ്റ്റേഷനിലെ പൊലീസും നാട്ടുകാരും ചേർന്ന് തീ കെടുത്തുകയായിരുന്നു. പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടം നഗരസഭ ഏറ്റെടുത്ത്‌ മാലിന്യ ശേഖരണ കേന്ദ്രമാക്കിയതിൽ പ്രദേശവാസികൾക്ക് എതിർപ്പുണ്ടായിരുന്നു.
ബ്രഹ്മപുരം അഗ്നി ബാധയുടെ പശ്ചാത്തലത്തിൽ നഗര മധ്യത്തിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യ ശേഖരം ഇവിടെ നിന്നും മാറ്റണമെന്നും നാട്ടുകാർ നഗരസഭ അധികൃതരോട് ആവിശ്യപ്പെട്ടിരുന്നു. തീ പടർന്നത് മൂലമുണ്ടായ കറുത്ത പുക അഞ്ചാലുംമൂട് ജംങ്‌ഷനിലും സമീപ പ്രദേശങ്ങളിലും നിറഞ്ഞത് മൂലം നിരവധി പ്രദേശവാസികൾക്ക് ശ്വാസ തടസവും അനുഭവപ്പെട്ടു. തീ പിടിത്തത്തിന്‍റെ കാരണം തേടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അതേസമയം ശേഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉടനടി മാറ്റിയില്ലെങ്കിൽ നഗരസഭക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

ABOUT THE AUTHOR

...view details