കേരളത്തിൽ നിന്ന് കോഴിമാലിന്യം വാളയാറിൽ കൊണ്ട് പോയി തള്ളി; തൃശൂർ സ്വദേശിയ്‌ക്ക് 50,000 രൂപ പിഴ - മാവുത്താംപതി പഞ്ചായത്ത്
കോയമ്പത്തൂർ: കേരളത്തിൽ നിന്നും കോഴിമാലിന്യം കൊണ്ട് വന്ന് കേരള - തമിഴ്‌നാട് അതിർത്തിയായ വാളയാറിൽ തള്ളിയയാൾക്ക് 50,000 രൂപ പിഴ. തൃശൂർ സ്വദേശി രാജുവിനാണ് മാവുത്താംപതി പഞ്ചായത്ത് ഭരണസമിതി പിഴ ചുമത്തിയത്. രണ്ട് ദിവസം മുൻപ് രാത്രിയിൽ മിനി ഓട്ടോയിൽ എത്തിയാണ് രാജുവും സംഘവും കോഴിമാലിന്യം വാളയാർ അതിർത്തി ഹൈവേ മേൽപ്പാലത്തിന് സമീപം തള്ളിയത്.
also read:ഇരട്ടയാർ ജലസംഭരണിയിൽ കക്കൂസ് മാലിന്യം തള്ളി; 2 പേർ പൊലീസ് പിടിയിൽ
ഇത് കണ്ട് ചോദ്യം ചെയ്‌ത നാട്ടുകാരായ യുവാക്കൾ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഗ്രാമത്തിലുള്ളവർ പ്രദേശത്ത് തടിച്ച് കൂടുകയും നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. ഇതോടെ മാലിന്യം തള്ളിയവർ തന്നെ തിരിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. ഗ്രാമത്തിലെ യുവാക്കൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. രാത്രിയിലാണ് മാലിന്യം അതിർത്തിയിലെ ഗ്രാമപ്രദേശങ്ങളിൽ വാഹനങ്ങളിൽ കൊണ്ട് വന്ന് നിക്ഷേപിക്കുന്നത്.