കേരളം

kerala

drunken father stabbed his son at Malappuram

ETV Bharat / videos

ജിമ്മില്‍ പോകുന്നതിനെ ചൊല്ലി തർക്കം; വണ്ടൂരില്‍ പിതാവ് മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു - drunken father stabbed

By ETV Bharat Kerala Team

Published : Jan 7, 2024, 10:12 PM IST

മലപ്പുറം :ജിമ്മില്‍ പോകുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ  മലപ്പുറം വണ്ടൂരില്‍ മദ്യലഹരിയില്‍ പിതാവ് മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു ( Drunken father stabbed his son at  vandoor Malappuram )  വണ്ടൂരിലെ  സുബ്രഹ്മണ്യനാണ് മകൻ സുബിനെ  ജിമ്മില്‍ പോകുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തിന്‍റെ പേരിൽ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. വീട്ടിൽ  മദ്യപിച്ചെത്തിയ സുബ്രഹ്മണ്യനും മകൻ സുബിനും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും  തര്‍ക്കത്തിനിടെ കൈയ്യിലിരുന്ന കത്തിയെടുത്ത് (Father Stabbed son with knife )  മകനെ സുബ്രഹ്മണ്യൻ കുത്തുകയുമായിരുന്നു. ആക്രമണത്തില്‍ സുബിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  സുബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കായത് കൊണ്ട് സുബിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. നിലവില്‍ അപകടനില തരണം ചെയ്‌തതായി ആശുപത്രി അതികൃതർ അറിയിച്ചു. സംഭവത്തില്‍ സുബ്രഹ്മണ്യനെതിരെ  വണ്ടൂർ പൊലീസ് കേസെടുത്തു. ഇയാൾ ഇപ്പോൾ  പൊലീസ് കസ്റ്റഡിയിലാണ്.

Also read : Father Killed Son റിമോട്ടിനെച്ചൊല്ലി കലഹിച്ച മക്കൾക്കുനേരെ പിതാവ് കത്രികയെറിഞ്ഞു; ഏറുകൊണ്ട മൂത്ത മകന് ദാരുണാന്ത്യം

ABOUT THE AUTHOR

...view details