കേരളം

kerala

Father Joseph PuthanPurackal About Chief Minister

ETV Bharat / videos

Father Joseph Puthenpurackal Criticize CM മൈക്ക്‌ ഓപ്പറേറ്ററെ തെറി വിളിക്കുന്നത്‌ സംസ്‌കാരമില്ലായ്‌മ, വിമര്‍ശനവുമായി ഫാദർ ജോസഫ്‌ പുത്തൻപുരയ്‌ക്കൽ - father joseph puthenpurackal new viral video

By ETV Bharat Kerala Team

Published : Oct 9, 2023, 5:13 PM IST

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും വിമർശിച്ച്‌ ഫാദർ ജോസഫ്‌ പുത്തൻപുരയ്‌ക്കൽ (Father Joseph Puthan Purackal About CM). പരിപാടിക്കിടയിൽ മൈക്ക്‌ തകരാറിലായാൽ മൈക്ക്‌ ഓപ്പറേറ്ററെ തെറി വിളിക്കുന്നത്‌ സംസ്‌കാരമില്ലായ്‌മയാണ്‌. വിദ്യാഭാസമില്ലാത്ത സാഹചര്യത്തിൽ വളർന്നു വന്നതിനാലാണ്‌ ഇങ്ങനെ പെരുമാറുന്നത്‌. ലൈറ്റും സൗണ്ടും തരുന്നവർ എപ്പോഴും ഒരു പരിപാടി ഭംഗിയാക്കാൻ ശ്രമിക്കും. ഒരിക്കലും അവർ മനപ്പൂർവം പരിപാടി തകരാറിലാക്കാൻ ശ്രമിക്കില്ല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇത്തരത്തിൽ ക്ഷോഭിച്ച്‌ വില കളയരുത്‌. പാലായിൽ നടന്ന ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്‍റെ പരിപാടിയിലാണ് ഫാദർ ജോസഫ്‌ പുത്തൻപുരയ്‌ക്കലിന്‍റെ വിമർശനം. കഴിഞ്ഞ ജുലൈയിൽ കെപിസിസി സംഘടിപ്പിച്ച അനുസ്‌മരണ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ മൈക്ക്‌ തടസ്സം ഉണ്ടായതിൽ കേസെടുത്തിരുന്നു. മുഖ്യമന്ത്രി സംസാരിക്കുമ്പോൾ മനപ്പൂർവം ശബ്‌ദ തടസ്സം ഉണ്ടാക്കിയതാണ്‌ എന്ന രീതിയിലാണ്‌ പൊലീസ്‌ എഫ്‌ഐആർ എഴുതിയത്‌. സംഭവം വിവാദമായതിനെ തുടർന്ന്‌ രജിസ്റ്റർ ചെയ്‌ത കേസ്‌ പൊലീസ്‌ അവസാനിപ്പിക്കുകയും തടസത്തിന്‍റെ കാരണം മൈക്ക്‌ സെറ്റിന്‍റെ തകരാറല്ലെന്ന് കോടതിയിൽ റിപ്പോർട്ട്‌ നൽകി. ആൾത്തിരക്കിനിടയിൽ വയർ വലിഞ്ഞത് ആവാം ശബ്‌ദം തടസ്സപ്പെട്ടതിന കാരണമെന്ന്‌ പൊലീസ്‌ കോടതിയിൽ വ്യക്തമാക്കി.  

ABOUT THE AUTHOR

...view details