Farming| 'മഴ വന്നു, വന്നില്ല': കുരുമുളക്, കാപ്പി കൃഷി അവതാളത്തില്‍, ആശങ്കയില്‍ കര്‍ഷകര്‍ - ആശങ്കയില്‍ കര്‍ഷകര്‍
ഇടുക്കി:സംസ്ഥാനത്ത് നിലവില്‍ മഴ തുടരുകയാണെങ്കിലും കൃഷി വിളകള്‍ക്കാവശ്യമായ സമയത്ത് മഴ ലഭിക്കാത്തതിരുന്നതില്‍ ആശങ്കയിലാണ് ജില്ലയിലെ ഹൈറേഞ്ച് കര്‍ഷകര്‍. കനത്ത വേനല്‍ ചൂടിന് ശേഷം ലഭിക്കുന്ന മഴയെ ആശ്രയിച്ച് വിളവ് ലഭിക്കുന്ന കുരുമുളക്, കാപ്പി എന്നിവയ്‌ക്ക് തക്ക സമയത്ത് മഴ ലഭിക്കാത്തത് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. വേനല്‍ മഴ ആവശ്യത്തില്‍ കൂടുതല്‍ ലഭിച്ചതും കൃഷിയെ പ്രതികൂലമായി ബാധിച്ചുവെന്നും കര്‍ഷകര്‍ പറയുന്നു. വേനല്‍ മഴയ്‌ക്ക് ശേഷം ജൂണില്‍ ലഭിക്കേണ്ട മഴ കൃത്യ സമയത്ത് ലഭിക്കാത്തതാണ് കൃഷി മേഖലയെ താളം തെറ്റിച്ചത്. കുരുമുളകിനാണ് മഴ ലഭിക്കാത്തത് ഏറെ തിരിച്ചടിയായത്. നാമ്പില്‍ തിരിപിടിക്കേണ്ട സമയത്തെ മഴയുടെ അഭാവം ഇത്തവണ വിളവെടുപ്പിന് കാര്യമായി ബാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. കുരുമുളകില്‍ ഇല മാത്രമാണുള്ളതെന്നും നാമ്പിട്ടിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. നിലവില്‍ ലഭിക്കുന്ന മഴയും വരും ദിവസങ്ങളില്‍ തുടരുന്ന മഴയും എത്രത്തോളം കൃഷിയ്‌ക്ക് പ്രയോജനകരമാകുമെന്ന കാത്തിരിപ്പിലാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍.
also read:ഓണവിപണി ലക്ഷ്യമിട്ടിറക്കിയ 30 ഏക്കർ വാഴ കൃഷി വെള്ളപ്പൊക്കത്തിൽ നശിച്ചു ; ദുരിതത്തില്‍ കർഷകർ