കേരളം

kerala

Farmers Brought Crocodile To HESCOM Due to Load Shedding In Karnataka

ETV Bharat / videos

Farmers Brought Crocodile To HESCOM ലോഡ്‌ ഷെഡ്ഡിങ്ങില്‍ പൊറുതിമുട്ടി; 'കൃഷിയിടത്തിലെ ജലസേചനം അവതാളത്തില്‍'; ഇലക്‌ട്രിസിറ്റി ഓഫിസിലേക്ക് മുതലയുമായെത്തി കര്‍ഷകര്‍ - സപ്ലൈ ഓഫിസിലേക്ക് മുതലയുമായെത്തി കര്‍ഷകര്‍

By ETV Bharat Kerala Team

Published : Oct 20, 2023, 10:19 PM IST

ബെംഗളൂരു:ലോഡ്‌ ഷെഡ്ഡിങ്ങില്‍ വലഞ്ഞ് കര്‍ണാടകയിലെ കൊല്‍ഹാര നിവാസികള്‍. പൊറുതിമുട്ടിയ റോണിഹാള്‍ ഗ്രാമവാസികള്‍ ഇലക്‌ട്രിസിറ്റി സപ്ലൈ ഓഫിസിലേക്ക് (HESCOM-Hubliy Electricity Supply Company Limited) മുതലയുമായെത്തി പ്രതിഷേധിച്ചു. ഹുബ്ബള്ളിയിലെ ഓഫിസിലേക്കാണ് സംഘം മുതലയുമായെത്തിയത്. രാത്രിയും പകലുമുണ്ടാകുന്ന തുടര്‍ച്ചയായ ലോഡ് ഷെഡ്ഡിങ് കൃഷി അടക്കമുള്ളവയെ കാര്യമായി ബാധിക്കുന്നുവെന്നും കൃഷിവിളകള്‍ക്ക് ജലസേചനം നടത്താന്‍ കഴിയില്ലെന്നും  കര്‍ഷകര്‍ പറഞ്ഞു. കൃഷിയിടങ്ങള്‍ക്ക് സമീപമുള്ള ജലാശയങ്ങളില്‍ മുതലകള്‍ അടക്കമുള്ള ജീവികള്‍ ഉള്ളത് കൊണ്ട് തന്നെ തങ്ങള്‍ക്ക് ജലസേചനം നടത്താനാകുന്നില്ലെന്നും ലോഡ് ഷെഡ്ഡിങ്ങിന് ഉടനടി പരിഹാരം കാണണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇന്നലെ (ഒക്‌ടോബര്‍ 19) വെള്ളം നനയ്‌ക്കാനെത്തിയ കര്‍ഷകനാണ് കൃഷിയിടത്തില്‍ മുതലയെ കണ്ടത്. ഇതോടെ കര്‍ഷകര്‍ ചേര്‍ന്ന് മുതലയെ പിടികൂടി ട്രാക്‌ടറില്‍ കയറ്റി ഓഫിസിലെത്തിക്കുകയായിരുന്നു. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ നേരിട്ട് കാണിച്ച് കൊടുക്കാന്‍ വേണ്ടിയാണ് മുതലയുമായെത്തിയതെന്ന് കര്‍ഷകര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് ഉത്തരവാദിയെന്നും അവര്‍ ചോദിച്ചു. സംഭവത്തിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കര്‍ഷകരെ അനുനയിപ്പിച്ച് മുതലയെ വിട്ടയച്ചു. 

ABOUT THE AUTHOR

...view details