കേരളം

kerala

Families struggling for Caste Certificate

ETV Bharat / videos

Families struggling For Caste Certificate എല്ലാം മുടങ്ങിയ ജീവിതങ്ങള്‍; ജാതി സര്‍ട്ടിഫിക്കറ്റിനായി ഓഫിസുകള്‍ കയറിയിറങ്ങി കുടുംബങ്ങള്‍ - കാസർകോട്

By ETV Bharat Kerala Team

Published : Sep 5, 2023, 8:42 PM IST

കാസർകോട്: ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി (Caste Certificate) വില്ലേജ് ഓഫിസ് (Village Office) വർഷങ്ങളായി കയറിയിറങ്ങി പതിനഞ്ചോളം കുടുംബങ്ങൾ (Families). ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ അർഹതപ്പെട്ട പല ആനുകൂല്യങ്ങളും ഇവർക്ക് നഷ്‌ടപ്പെട്ടു. കാസർകോട് (Kasaragod) കുമ്പള കുണ്ടങ്കരടുക്ക കോളനിയിലെ കുറുവ വിഭാഗത്തിൽപ്പെട്ട (Kuruva) കുടുംബങ്ങൾക്കാണ് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നത്. 1993 വരെ തങ്ങളുടെ മാതാപിതാക്കൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നുവെന്നും ഇപ്പോൾ എന്തുകൊണ്ടാണ് തരാത്തതെന്നും ഇവർ ചോദിക്കുന്നു. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ സ്കോളർഷിപ്പോ (Scholarship) ഹോസ്‌റ്റൽ സൗകര്യമോ ലഭിക്കാത്ത അവസ്ഥയിലാണ് കോളനിയിലെ ഇരുപത്തിയഞ്ചോളം വിദ്യാർഥികൾ. പ്ലാസ്‌റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഇത്തരം കൂരകൾക്ക് കീഴിലാണ് 60 വർഷമായി കുണ്ടങ്കരടുക്ക കോളനിയിലെ 100 പേർ കഴിയുന്നത്. വീടടക്കമുള്ള ആനുകൂല്യങ്ങൾക്ക് വേണ്ടി അപേക്ഷ നൽകിയെങ്കിലും ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാതിരുന്നതോടെ പലതും മുടങ്ങി. ഇവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയതുകൊണ്ട് ജാതി സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കില്ലെന്നാണ് കുമ്പള തഹസിൽദാരുടെ വാദം. 140 ഓളം പേരാണ് യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെ ഇവിടെ കഴിയുന്നത്. പിഞ്ചുകുഞ്ഞുങ്ങളും പ്രായമായ സ്ത്രീകളും എല്ലാം ഒറ്റ മുറി കൂരയിൽ തന്നെ. പ്ലാസ്‌റ്റിക് ഷീറ്റ് കൊണ്ട് മറച്ച നിലയിലാണ് കൂരയുള്ളത്. വീടിന്‌ അപേക്ഷ നൽകി പാസായാലും ജാതി സർട്ടിഫിക്കറ്റില്ലെന്ന പേരിൽ അവസാന നിമിഷം തള്ളും. പാരമ്പര്യമായി കൈനോക്കി മുഖലക്ഷണം നടത്തുന്നവരാണ് ഇവർ. ഇപ്പോൾ പലരും ആ ജോലി ഉപേക്ഷിച്ചു. വീടും സ്ഥലവുമില്ലാത്തതിനാൽ ചിലർക്ക് പട്ടയം ലഭിച്ചെങ്കിലും സ്ഥലം നൽകിയിട്ടില്ല. ഇതോടെ സ്വന്തമായി വീടെന്ന സ്വപ്‌നവും അകലെയാണ്.

ABOUT THE AUTHOR

...view details