കേരളം

kerala

കേസ് കെട്ടിച്ചമച്ചതെന്ന് കെ.വിദ്യ; പൊലീസ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് അഭിഭാഷകനും

ETV Bharat / videos

Fake certificate case| കെ വിദ്യ ജൂലൈ ആറ് വരെ റിമാൻഡില്‍: കേസ് കെട്ടിച്ചമച്ചതെന്ന് വിദ്യയും പൊലീസ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് അഭിഭാഷകനും - വ്യാജ പ്രവൃത്തി സര്‍ട്ടിഫിക്കറ്റ്

By

Published : Jun 22, 2023, 3:13 PM IST

പാലക്കാട്: കേസ് കെട്ടിച്ചമച്ചിട്ടുള്ളതാണെന്ന് വ്യാജ പ്രവൃത്തി സര്‍ട്ടിഫിക്കറ്റ് കേസില്‍ പൊലീസ് പിടിയിലായ വിദ്യ. നിയമപരമായി ഏതറ്റം വരെയും പോകുമെന്ന് വിദ്യ പറഞ്ഞു. കോടതിയിലേക്ക് പോകുന്ന വഴിയായിരുന്നു വിദ്യയുടെ പ്രതികരണം.

വ്യാഴാഴ്‌ച 12.15 ഓടെയാണ് വിദ്യയെ മണ്ണാർക്കാട് കോടതിയിലേക്ക് അഗളി പൊലിസ് കൊണ്ടുപോയത്. പൊലീസ് കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് ഹൈക്കോടതി അഭിഭാഷകൻ സെബിൻ സെബാസ്‌റ്റ്യന്‍ വിദ്യയെ കണ്ട് സംസാരിച്ചിരുന്നു. നിയമങ്ങൾക്ക് വിരുദ്ധമായാണ് പൊലീസ് പ്രവർത്തിക്കുന്നതെന്ന് വിദ്യയുടെ അഭിഭാഷകനും പ്രതികരിച്ചു. 

കോടതിയില്‍ ഹാജരാക്കിയ വിദ്യയെ ജൂണ്‍ 24 വരെ പൊലീസ് കസ്‌റ്റഡിയിലും, ജൂലൈ ആറ് വരെ റിമാന്‍ഡും ചെയ്‌തു. വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് 15 ദിവസങ്ങള്‍ക്കിപ്പുറം ബുധനാഴ്‌ച രാത്രിയാണ് കോഴിക്കോട് വച്ച് വിദ്യ പിടിയിലാകുന്നത്. കേസ് രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ മേപ്പയൂരിൽ ആവളത്തെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഇതിന് പിന്നാലെ രാത്രി 12.33 ഓടെ വിദ്യയെ അഗളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് വൈദ്യ പരിശോധനയ്‌ക്കും വിധേയമാക്കി.
 Also read: Fake certificate case| 'വിദ്യയെ ഒളിപ്പിച്ചതിന് പിന്നിൽ വൻ രാഷ്ട്രീയ ഗൂഢാലോചന'; സിപിഎമ്മിനെതിരെ കോൺഗ്രസ്

ABOUT THE AUTHOR

...view details