കേരളം

kerala

expatriate started strike infront of manjoor panchayath office in kottayam

ETV Bharat / videos

കൈക്കൂലി ചോദിച്ചതിന് പരാതി നൽകി, കെട്ടിട നമ്പർ നിഷേധിച്ചു; മാഞ്ഞൂർ പഞ്ചായത്തിനു മുൻപിൽ ധർണയുമായി പ്രവാസി - ധർണ്ണയുമായി പ്രവാസി

By ETV Bharat Kerala Team

Published : Nov 7, 2023, 3:17 PM IST

കോട്ടയം:എൽഡിഎഫ് ഭരിക്കുന്ന കോട്ടയം മാഞ്ഞൂർ പഞ്ചായത്തിനു മുൻപിൽ ധർണയുമായി പ്രവാസി. മാഞ്ഞൂർ സ്വദേശിയും പ്രവാസിയുമായ ഷാജിമോൻ ജോർജാണ് പഞ്ചായത്തിനു മുമ്പിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് (Expatriate Started Strike Infront Of Manjoor Panchayat Office In Kottayam). ഷാജിമോൻ്റെ ആറ് നില കെട്ടിടത്തിന് നമ്പർ അനുവദിച്ച് നൽകാൻ പഞ്ചായത്ത് തയ്യാറാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പെർമിറ്റ് നൽകണമെങ്കിൽ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ മാഞ്ഞൂർ പഞ്ചായത്ത് എഇയെ ഷാജിമോന്‍റെ പരാതിയിൽ വിജിലൻസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് അധികൃതർ കെട്ടിട നമ്പർ അനുവദിക്കാതെ പ്രതികാര നടപടി എടുത്തിരിക്കുന്നതെന്ന് ഷാജിമോൻ പറയുന്നു. അതേസമയം സമരം നടത്തുന്ന ഷാജിമോൻ ജോർജിനെ എംഎൽഎ മോൻസ്‌ ജോസഫ്‌ സന്ദർശിച്ചിരുന്നു. പഞ്ചായത്തിന്‍റെ ഭാഗത്തു നിന്ന് വന്ന പ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഈ വിഷയം മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും മോൻസ്‌ ജോസഫ്‌ അറിയിച്ചിട്ടുണ്ട്.

ALSO READ:Norka Roots Loan നാട്ടിലെത്തിയ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ വായ്പ തേടിയത് ചെറുകിട സംരംഭങ്ങള്‍ക്ക്, കഴിഞ്ഞ 3 വര്‍ഷത്തിനിടെ വായ്പ തേടിയത് 4 പേര്‍ മാത്രം

ABOUT THE AUTHOR

...view details