കേരളം

kerala

ETV Bharat Onam Celebration 2023

ETV Bharat / videos

ETV Bharat Onam Celebration: ഓണാഘോഷം ഗംഭീരമാക്കി ഇടിവി ഭാരത്; ആഘോഷം റാമോജി ഫിലിം സിറ്റിയിലെ ഇടിവി ഭാരത് ആസ്ഥാനത്ത് - ബിലാല്‍ അഹമ്മദ് ഭട്ട്

By ETV Bharat Kerala Team

Published : Aug 29, 2023, 3:45 PM IST

ഹൈദരാബാദ്: ഇടിവി ഭാരതില്‍ ഓണാഘോഷം (ETV Bharat Onam Celebration). ഹൈദരാബാദ് (Hyderabad) റാമോജി ഫിലിം സിറ്റിയിലെ (Ramoji Film City) ഇടിവി ഭാരത് (ETV Bharat) ആസ്ഥാനത്ത് പൂക്കളം ഒരുക്കിയും മധുരം പങ്കുവച്ചുമായിരുന്നു ആഘോഷം. എംഡി ബൃഹതി ചെറുകുരി (Brihathi Cherukuri), സിഇഒ ജൊന്നലഗട്ട ശ്രീനിവാസ്, ജനറല്‍ മാനേജര്‍ എന്‍പിജി പ്രസാദ്, ഗ്രൂപ്പ് എഡിറ്റര്‍ ബിലാല്‍ അഹമ്മദ് ഭട്ട്, റീജിയണല്‍ ന്യൂസ് ചീഫ്  പ്രവീണ്‍ അക്കി തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കാളികളായി. ഇടിവി ഭാരതില്‍ വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഒത്തുചേര്‍ന്നാണ് പരിപാടികള്‍ ഒരുക്കിയത്. ഓണപ്പാട്ടുകള്‍ പാടിയും പാലട പായസം വിതരണം ചെയ്‌തും ആഘോഷം ഗംഭീരമാക്കി. എഡിറ്റോറിയല്‍ നേതൃത്വം സ്‌നേഹസമൃദ്ധമായ ഓണാശംസകള്‍ നേര്‍ന്നു. കേരള സ്‌റ്റേറ്റ് ഹെഡ് ജയന്‍ കോമത്ത് നന്ദി അറിയിച്ചു. ഇടിവി ഭാരതിലെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ജമ്മു കശ്‌മീര്‍, അസം, ബിഹാര്‍, ഛത്തീസ്‌ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ഇംഗ്ലീഷ്, എന്‍റര്‍ടെയ്‌ന്‍മെന്‍റ്, ഹിന്ദി നാഷണല്‍ തുടങ്ങിയ ഡെസ്‌കുകളിലെ മാധ്യമപ്രവര്‍ത്തകരും മറ്റ് ജീവനക്കാരും ഓണാഘോഷത്തില്‍ പങ്കെടുത്തു. 

ABOUT THE AUTHOR

...view details