കേരളം

kerala

Erumeli Petta Thullal

ETV Bharat / videos

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ : ഭക്തി സാന്ദ്രമായി കൊച്ചമ്പലം - sabarimala

By ETV Bharat Kerala Team

Published : Jan 12, 2024, 9:33 PM IST

കോട്ടയം: ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളലിന് വേദിയായി എരുമേലി കൊച്ചമ്പലം. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ട തുള്ളലാണ് നടന്നത് (Petta Thullal Started From Kochambalam). ആദ്യം അമ്പലപ്പുഴ സംഘം പേട്ടതുള്ളി (Erumeli Petta Thullal). അയ്യപ്പന്‍റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആരംഭിച്ചത്. ആകാശത്ത് വട്ടമിട്ട് പറന്ന പരുന്തിനെ ദർശിച്ച ശേഷമാണ് അമ്പലപ്പുഴ സംഘം പേട്ടതുള്ളിയത്. പെരിയോൻ എൻ. ഗോപാലകൃഷ്‌ണ പിള്ളയുടെ നേതൃത്വത്തിലായിരുന്നു പേട്ടതുള്ളൽ. വാവര് പള്ളിയിൽ പ്രവേശിച്ച അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് ഭാരവാഹികൾ സ്വീകരിച്ചു. ആന്‍റോ ആന്‍റണി എംപി സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവരും പങ്കെടുത്തു. വില്ലും ശരവും ഏന്തി ശരീരത്തിൽ വർണ്ണങ്ങൾ വാരിപ്പൂശി നൂറുകണക്കിന് അയ്യപ്പൻമാർ പേട്ടതുള്ളി. വാവർ പള്ളിയിൽ ജമാഅത്ത് ഭാരവാഹികൾക്ക് ഒപ്പം പള്ളിയെ വലംവച്ച ശേഷം വാവരുടെ പ്രതിനിധിക്കൊപ്പമാണ് വലിയ അമ്പലത്തിലേക്ക് സംഘം പേട്ടതുള്ളി നീങ്ങിയത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും, വാദ്യമേളങ്ങളും പേട്ട തുള്ളലിന് പകിട്ടേകി. ആലങ്ങാട് സംഘത്തിന്‍റെ പേട്ടതുളൽ ഉച്ചയ്‌ക്ക്‌ ശേഷവും നടന്നു.

ABOUT THE AUTHOR

...view details