തൃശൂര്‍ പൂരം: വിളംബരമറിയിക്കാന്‍ ഇത്തവണയും എറണാകുളം ശിവകുമാര്‍; തയ്യാറെടുപ്പില്‍ കൊമ്പന്‍
തൃശൂര്‍: തൃശൂര്‍ പൂരം വിളംബരമറിയിക്കാനുള്ള നിയോഗം ഇത്തവണയും എറണാകുളം ശിവകുമാര്‍ എന്ന കൊമ്പന്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ തലയെടുപ്പുള്ള കൊമ്പന്‍ നാളെ രാവിലെയാണ് നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപുര വാതില്‍ തുറക്കാനെത്തുക. ഈ ചടങ്ങോടെയാണ് തൃശൂര്‍ പൂരത്തിന് കൊടിയേറുക.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ തലയെടുപ്പുള്ള കൊമ്പനാണ് ശിവകുമാര്‍. നെയ്‌തലക്കാവിലമ്മയെ ശിരസിലേറ്റി പൂരം വിളംബരം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ശിവകുമാര്‍. വടക്കുംനാഥ ക്ഷേത്രത്തോട് ചേര്‍ന്ന ആനപ്പറമ്പില്‍ അതിനുള്ള തയ്യാറെടുപ്പിലാണ് ശിവകുമാര്‍.
രാമചന്ദ്രന് പകരക്കാരനായി എറണാകുളം ശിവകുമാര്‍ തെക്കേഗോപുരം തുറക്കാനെത്തിയത് 2020ലെ പൂരത്തലേന്നായിരുന്നു. തെക്കേ ഗോപുരത്തിന് സമീപത്തെ നിലപാട് തറയ്‌ക്ക് സമീപം കൊമ്പന്‍ നിലയുറപ്പിക്കും. മൂന്ന് തവണ ശംഖൂതുന്നതോടെയാണ് പൂരവിളംബര പ്രഖ്യാപനം പൂര്‍ത്തിയാവുക.
ആനപ്പറമ്പിലിപ്പോള്‍ പൂരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശിവകുമാര്‍. മെയ് ഒന്നിന് പൂരം ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ പാറമേക്കാവ് ഭഗവതിയുടെ തിടമ്പുമായും ശിവകുമാറുണ്ടാകും. ശനിയാഴ്‌ച രാവിലെയാണ് കുറ്റൂര്‍ ദേശത്ത് നിന്ന് നെയ്‌തലക്കാവിലമ്മയേയും വഹിച്ച് ശിവകുമാറിന്‍റെ എഴുന്നള്ളത്ത്. മറ്റന്നാളാണ് തൃശൂര്‍ പൂരം. മെയ് ഒന്നിനാണ് ഉപചാരം ചൊല്ലല്‍.
also read:'വന്ദേ ഭാരതും കെ റെയിലും മാനത്ത്'; തൃശൂർ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്