കേരളം

kerala

Ep jayarajan

ETV Bharat / videos

'മാസപ്പടി ആരോപണത്തിലൂടെ ഒരു പാവം പെൺകുട്ടിയെ ആക്രമിക്കുന്നു' ; കൺസൾട്ടൻസി നടത്തുന്നതിൽ എന്താണ് തെറ്റെന്ന് ഇ.പി ജയരാജന്‍ - VEENA VIJAYAN MONTHLY QUOTA CONTROVERSY

By

Published : Aug 16, 2023, 9:24 PM IST

കോട്ടയം :മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരായ പ്രചരണം അടിസ്ഥാന രഹിതമാണ്. ഒരു കൺസൾട്ടൻസി നടത്തുന്നതിൽ എന്താണ് തെറ്റ്. മാസപ്പടി ആരോപണത്തിലൂടെ ഒരു പാവം പെൺകുട്ടിയെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തുകയാണ്. എത്രയോ ദേശീയ നേതാക്കൾക്കും അവരുടെ മക്കൾക്കും കുടുംബാംഗങ്ങൾക്കും മറ്റും കൺസൾട്ടൻസി സ്ഥാപനങ്ങളുണ്ട്. സാമ്പത്തിക ക്രമീകരണം, കാലഘട്ടത്തിന് അനുയോജ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഡെവലപ്‌മെന്‍റ് തുടങ്ങി നിരവധി മേഖലകളിൽ കൺസൾട്ടൻസികൾ പ്രവർത്തിക്കുകയും ഫീസ് വാങ്ങുകയും ചെയ്യുന്നുണ്ട്. വാങ്ങിയ പണത്തിന് ടാക്‌സ് നൽകിയിട്ടുണ്ട്. എല്ലാം ബാങ്ക് വഴിയാണ് നടത്തിയിട്ടുള്ളത്. പണം കൊടുത്തവർക്കും വാങ്ങിയവർക്കും പരാതിയില്ല. ദുരുദ്വേശപരമായ പ്രചരണമാണ് നടക്കുന്നത്.  തെറ്റായ പ്രചരണങ്ങളിൽ നിന്ന് മാധ്യമങ്ങളും പിൻമാറണമെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Also Read : മാസപ്പടി വിവാദത്തിന് പിന്നിൽ ഗൂഢാലോചന, കേന്ദ്ര സർക്കാരിന്‍റെ ചിഹ്നമായി ബുൾഡോസർ മാറി : എംഎ ബേബി

ABOUT THE AUTHOR

...view details