EP Jayarajan On JDS NDA Alliance ജെഡിഎസ് എൻഡിഎ സഖ്യം : സംസ്ഥാന നേതൃത്വം എൽ ഡി എഫിനൊപ്പമെന്ന് ഇ പി ജയരാജൻ - ജനതാദൾ സെക്കുലർ
Published : Sep 22, 2023, 7:44 PM IST
തിരുവനന്തപുരം : ജെ ഡി എസിന്‍റെ (Janata Dal (Secular) അഖിലേന്ത്യ നേതൃത്വത്തിൻ്റെ നിലപാടിനോട് അവരുടെ അണികൾക്ക് തന്നെ വിയോജിപ്പുണ്ടെന്നും സംസ്ഥാന നേതൃത്വം എൽ ഡി എഫിനൊപ്പമാണെന്നാണ് മനസിലാക്കുന്നതെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ (EP Jayarajan) പറഞ്ഞു. ജെഡിഎസ് എൻഡിഎ സഖ്യത്തോടൊപ്പം (JDS NDA Alliance) ചേർന്നത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജെഡിഎസ് നേതാക്കൾക്ക് വ്യക്തതയുണ്ടന്നും ഉചിതമായ തീരുമാനം അവർ കൈ കൊള്ളും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിന്നുപോകാനാണ് സംസ്ഥാനത്തെ ജെഡിഎസ് അണികൾ ആഗ്രഹിക്കുന്നത്. ബിജെപിയുമായി ചേരുന്നതിനോട് വിയോജിപ്പുള്ള അഖിലേന്ത്യ നേതൃത്വത്തിന്‍റെ നിലപാടിനോട് അണികൾക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നാണ് മനസിലാക്കുന്നത്. കർണാടകയിലെ സാഹചര്യം വച്ചുകൊണ്ട് ദേശീയ നേതൃത്വത്തെ ഭാഗമാണതെന്ന് പറയാനാകില്ല. അത് അവരുടെ പാർട്ടി തീരുമാനിക്കും. ജെഡിഎസുമായി ഉണ്ടാക്കിയെടുത്ത ധാരണയിൽ മാറ്റമില്ല. ഇടതുപക്ഷ മുന്നണിക്ക് വ്യത്യസ്‌തമായി ചിന്തിക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും ഇപി ജയരാജൻ പറഞ്ഞു. ജെഡിഎസ് നേതൃത്വം എൻഡിഎയുമായി ചേരുന്നതായി മണിക്കൂറുകൾക്ക് മുൻപാണ് അറിയിച്ചത്. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി (HD Kumaraswamy) ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ (Amit Shah) ഡല്‍ഹിയിലെത്തി കണ്ടതിന് ശേഷമായിരുന്നു പ്രഖ്യാപനം.