ഭ്രൂണം കുഴിച്ചിട്ട സംഭവം : കണ്ടെടുത്തത് 3 മുതൽ 4 മാസം വളർച്ചയുള്ള ഭ്രൂണം, ദുരൂഹതയില്ലെന്ന് പൊലീസ്, - കോട്ടയം മെഡിക്കൽ കോളേജ്
കോട്ടയം:വൈക്കത്ത് മാസം തികയാതെ പ്രസവിച്ച ഭ്രൂണം കുഴിച്ചിട്ട സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പ്രാഥമിക വിലയിരുത്തൽ. ഗർഭം അലസി പോയതാകാമെന്ന വിലയിരുത്തലിലാണ് പൊലീസ്. മൂന്ന് മുതൽ നാല് മാസം വരെ വളർച്ചയുള്ള ഭ്രൂണം ആണ് പൊലീസ് കുഴിയിൽ നിന്നും കണ്ടെടുത്തത്.
ഈ ഭ്രൂണം കോട്ടയം മെഡിക്കൽ കോളജിൽ പരിശോധിക്കും. ഗർഭം ഉണ്ടായത് അറിഞ്ഞിരുന്നില്ല എന്നാണ് അന്യസംസ്ഥാന ദമ്പതിമാർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഏപ്രിൽ 19 നാണ് വീട്ടിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ ദമ്പതികൾ വീട്ടിൽ തന്നെ കുഴിച്ചിട്ടത്.
നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് പരിശോധന നടത്തിയത്. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് എസിപി നകുൽ രാജേന്ദ്ര ദേശ്‌മുഖ് പറഞ്ഞു.
also read:പ്രസവത്തില്‍ മരിച്ച നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം: മൃതദേഹം പുറത്തെടുത്തു, അന്വേഷണം ഊര്‍ജിതം