കേരളം

kerala

ETV Bharat / videos

VIDEO| അന്ന് ഫോട്ടോഷൂട്ടിനിടെ ഗുരുവായൂരില്‍ പാപ്പാനെ തൂക്കിയെടുത്തു, അതേ ആന ഇന്ന് വീണ്ടും ഇടഞ്ഞു - ദാമോദര്‍ദാസ് ആന

By

Published : Dec 2, 2022, 12:06 PM IST

Updated : Feb 3, 2023, 8:34 PM IST

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും ആന ഇടഞ്ഞു. ഗുരുവായൂർ കേശവൻ അനുസ്‌മരണത്തിനെത്തിച്ച ദേവസ്വത്തിന്‍റെ കൊമ്പന്‍ ദാമോദർദാസാണ് ഇടഞ്ഞത്. ചടങ്ങ് കഴിഞ്ഞ് അനകളെ തിരികെ കൊണ്ടു പോകുന്നതിനിടെയാണ് സംഭവം. പടിഞ്ഞാറെ നടയിൽ വെച്ച് ഇടഞ്ഞ ആനയെ ആദ്യം ചങ്ങല ഉപയോഗിച്ച് ഇവിടെ തന്നെ തളക്കുകയായിരുന്നു. പിന്നീട് ശാന്തനായ ആനയെ ആനക്കോട്ടയിലേക്ക് തിരികെ കൊണ്ടുപോയി. ആഴ്‌ചകൾക്ക് മുൻപ് ഗുരുവായൂരില്‍ നടന്ന വിവാഹ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞതും ഇതേ ആന ആയിരുന്നു.
Last Updated : Feb 3, 2023, 8:34 PM IST

ABOUT THE AUTHOR

...view details