അടിമാലിയിൽ ആനകൊമ്പ് വേട്ട; ഒരാള്‍ അറസ്‌റ്റില്‍, കുറത്തിക്കുടി നിരീക്ഷണത്തിലെന്ന് വനപാലകര്‍ - Sale of elephant ivory in idukki
Published : Dec 10, 2023, 2:14 PM IST
അടിമാലി:ഇടുക്കി ജില്ലയിലെ അടിമാലി ഫോറസ്‌റ്റ് റേഞ്ച് പരിധിയിലെ കുറത്തിക്കുടിയിൽ നിന്നും ആനക്കൊമ്പുകൾ പിടിച്ചെടുത്തു.(elephant Ivory seized from Kurathikkudi under Adimali Forest Range, Idukki) ഒരാൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി.കുറത്തിക്കുടി സ്വദേശിയായ പുരുഷോത്തമനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളോടൊപ്പം കൂടുതൽ പ്രതികൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചു.രണ്ട് ആനക്കൊമ്പുകളാണ് പ്രതിയിൽ നിന്ന് വനംവകുപ്പുദ്യോഗസ്ഥർ കണ്ടെടുത്തത്. പിടിച്ചെടുത്ത ആനക്കൊമ്പുകൾ 9 കിലോ തൂക്കം വരുന്നതാണ്. കൊമ്പുകൾ വിൽപ്പന നടത്തുവാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വനംവകുപ്പുദ്യോഗസ്ഥർ നൽകിയ വിവരം. ദേവികുളം, അടിമാലി റേഞ്ച് ഫോറസ്‌റ്റ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്. വയനാട് മാനന്തവാടിയിലും സമീപകാലത്ത് ആനക്കൊമ്പുകൾ പിടിച്ചെടുത്തിരുന്നും കർണാടക സ്വദേശികളടക്കം ആറംഗ സംഘമാണ് പിടിയിലായത്. തിരുവനന്തപുരം വനം വകുപ്പ് ഇന്‍റലിജൻസ് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും, കൽപ്പറ്റ ഫ്ലയിംഗ് സ്ക്വാഡും, ബേഗൂർ റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് പിടികൂടിയത്