Elephant Herd Caused Loss Of Lakhs: ലക്ഷങ്ങളുടെ നഷ്‌ടം വരുത്തി കാട്ടാന കൂട്ടം; ഇടുക്കി പൂപ്പാറ കോരംപാറയില്‍ ആശങ്ക - വനം വകുപ്പ് നടപടിയെടുത്തില്ല
Published : Oct 13, 2023, 11:31 AM IST
ഇടുക്കി : ജനവാസമേഖലയിൽ കാട്ടാന ശല്യം രൂക്ഷം. ഇടുക്കി പൂപ്പാറ കോരംപാറയിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസമായി ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും തമ്പടിച്ചിരിക്കുന്ന കാട്ടാന കൂട്ടം ലക്ഷങ്ങളുടെ നാശനഷ്‌ടമാണ് ഉണ്ടാക്കിയിരിക്കുന്നത് (Elephant herd caused loss of lakhs). ഏക്കർ കണക്കിന് കൃഷികൾ നശിപ്പിച്ചു. തോട്ടങ്ങളിൽ ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. പ്രദേശത്ത് മുന്നൂറോളം കുടുംബങ്ങളാണ് പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. ആനയെ തുരത്താൻ വനംവകുപ്പ് നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അരിക്കൊമ്പനെ നാടുകടത്തിയതിനെ തുടർന്ന് ശാന്തമായിരുന്ന ശാന്തൻപാറയുടെ മണ്ണിൽ വീണ്ടും കാട്ടാന ആക്രമണം രൂക്ഷമായിരിക്കുകയാണ്. നാലും അഞ്ചും വർഷം പ്രായമുള്ള വിളവെടുപ്പിന് പാകമായ ഏലച്ചെടികളാണ് ആനകള്‍ നശിപ്പിച്ചത്. കൃഷി നാശത്തിന് പുറമെ സമീപ തോട്ടങ്ങളിൽ പോലും വിളവ് എടുക്കാനോ ജോലികൾ ചെയ്യാനോ സാധിക്കാതെ വലയുകയാണ് കർഷകരും തൊഴിലാളികളും. മുന്നൂറോളം കുടുംബങ്ങൾ തിങ്ങിപാർക്കുന്ന ജനവാസ മേഖലയിലും കൃഷിയിടത്തിലും കഴിഞ്ഞ അഞ്ചു ദിവസമായി എട്ടോളം കാട്ടാന കൂട്ടം നിലയുറപ്പിക്കുകയും ജീവനും സ്വത്തിനും സംരക്ഷണം ആവിശ്യപ്പെട്ട് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ട് യാതൊരു നടപടിയും ഉണ്ടായില്ല എന്നും പ്രദേശവാസികൾ പറയുന്നു. 2017 മുതൽ ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ് മഴക്കാലമാകുമ്പോൾ കാട്ടാനകൾ കൂട്ടമായെത്തി കൃഷികളും വീടുകളും കുടിവെള്ള പൈപ്പുകളും നശിപ്പിക്കുന്നത് പതിവായിരിക്കുകാണെന്നും നാട്ടുകാര്‍ പറയുന്നു.