കേരളം

kerala

elephant goes berserk in Thriprayar

ETV Bharat / videos

തൃപ്രയാറിൽ ആന ഇടഞ്ഞോടി ; കാറും, രണ്ട് ടെംപോ ട്രാവലറുകളും തകർത്തു - തൃപ്രയാറില്‍ വാഹനങ്ങള്‍ തകര്‍ത്ത് ആന

By ETV Bharat Kerala Team

Published : Dec 15, 2023, 7:08 PM IST

തൃശൂര്‍: തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന വിരണ്ടോടി (elephant goes berserk in Thriprayar). പാർത്ഥസാരഥിയെന്ന ആനയാണ് ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ ഇടഞ്ഞോടിയത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഇടഞ്ഞ് ഓടിയ ആന കാറും, രണ്ട് ടെംപോ ട്രാവലറുകളും തകർത്തു. അയ്യപ്പ ഭക്തൻമാരുമായി എത്തിയതായിരുന്നു ട്രാവലറുകൾ. വഴിവാണിഭ കച്ചവടം നടത്തിയ കടയും തകർത്തു. തുടർന്ന് പത്മപ്രഭ ഓഡിറ്റോറിയത്തിൻ്റെ ഗ്രൗണ്ടിൽ നിലയുറപ്പിച്ച ആനയെ ഒരു മണിക്കൂർ കഴിഞ്ഞിട്ടും തളയ്ക്കാനായില്ല. അതേസമയം ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ വീട് തകർന്നു. ചിന്നക്കനാലിലെ വിലക്കിൽ തോമസും ഭാര്യയും താമസിച്ചിരുന്ന ഷെഡാണ് ഒറ്റയാൻ തകർത്തത്. നായ്‌ക്കൾ കുരച്ച് ബഹളം വച്ചതിനെ തുടർന്ന് തോമസും ഭാര്യ വിജയമ്മയും പുറത്തേക്ക്‌ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. ഡിസംബര്‍ 13 നാണ്‌ വീടിന് നേരെ കാട്ടാന ആക്രമണമുണ്ടായത്. 2010 ജനുവരിയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വലതുകൈയുടെ സ്വാധീനവും അന്ന് നഷ്‌ടമായിരുന്നു. തുടർന്ന് വികലാംഗ പെൻഷനെ ആശ്രയിച്ചാണ് ഇരുവരും കഴിഞ്ഞിരുന്നത്. പൊളിഞ്ഞ് വീഴാറായതെങ്കിലും ഏക ആശ്രയമായ വീടും ഇപ്പോൾ നഷ്‌ടമായി.

ABOUT THE AUTHOR

...view details