Video | ഒന്നാം പാപ്പാനെ മുകളിൽ ഇരുത്തി രണ്ടാം പാപ്പാന്‍റെ പിന്നാലെ പാഞ്ഞ് ആന, ഭയ നിമിഷങ്ങള്‍ - ആന വിരണ്ടോടി
മുൻവൈരാഗ്യമെന്നോണം രണ്ടാം പാപ്പാന്‍റെ പിന്നാലെ പാഞ്ഞ് ആന. കർണാടകയിലെ ശിവമോഗയിൽ സക്രേബൈലുവിലെ മണികന്ത എന്ന ആനയാണ് രണ്ടാം പാപ്പാനായ കാവടിഗ ഖലീലിനെ ഓടിച്ചത്. ഒന്നാം പാപ്പാനായ ഇമ്രാൻ ആനയുടെ മുകളിൽ ഇരിക്കവെയാണ് സംഭവം. വെള്ളിയാഴ്‌ച ആനത്താവളത്തിൽ നിന്ന് റോഡ് മുറിച്ച് കടന്ന് ജംഗിൾ റിസോർട്ട് വഴി വനത്തിലേക്ക് പോകുമ്പോഴാണ് ആന ഇയാളെ ഓടിച്ചത്. റിസോർട്ടിന്‍റെ കവാടത്തിൽ എത്തിയപ്പോഴാണ് ആന പിന്നാലെ സ്‌കൂട്ടറിൽ വരുന്ന ഖലീലിനെ കണ്ട് രോഷാകുലനായത്. ഖലീലിനെ കണ്ടതും ആന അദ്ദേഹത്തിന് നേരെ പാഞ്ഞടുത്തു. പന്തികേട് മനസിലാക്കിയ ഖലീൽ വണ്ടി ഉപേക്ഷിച്ച് ഓടി. ആനയും പിന്നാലെ പാഞ്ഞു. തൊട്ടടുത്ത് കാറും അതിൽ ആളുകളും ഉണ്ടായിരുന്നിട്ടും അവരെ ആന ഉപദ്രവിച്ചില്ല. ആന ഖലീലിനെ മാത്രം ലക്ഷ്യമിട്ട് പായുകയായിരുന്നു.
Last Updated : Feb 3, 2023, 8:27 PM IST