video: ബസിന്‍റെ ചില്ല് തകര്‍ത്ത് കാട്ടാന, നിലവിളിച്ച് യാത്രക്കാർ.. സത്യമംഗലം റോഡിലെ ദൃശ്യം - തമിഴ്‌നാട് ബസിന്‍റെ ചില്ലടിച്ച് തകര്‍ത്ത് കാട്ടാന
ഈറോഡ്: തമിഴ്‌നാട് സർക്കാർ ബസിന്‍റെ ചില്ല് തകര്‍ത്ത് കാട്ടാനയുടെ വിളയാട്ടം. കര്‍ണാടകയിലെ കൊല്ലേക്കലില്‍ നിന്നും തമിഴ്‌നാട് സത്യമംഗലത്തേയ്‌ക്ക് പോയ ബസിന് നേരയായിരുന്നു കൊമ്പനാനയുടെ ആക്രമണം. യാത്രാമധ്യേ റോഡിലൂടെ നടക്കുന്ന ആനയെ കണ്ട് ഡ്രൈവര്‍ ബസ് പതിയെ പിന്നിലേയ്‌ക്ക് എടുത്തു. ബസിന് സമീപത്തേയ്‌ക്ക് വന്ന ആന ചില്ലുകള്‍ കൊമ്പ് ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. ഭീതിയില്‍ യാത്രക്കാര്‍ നിലവിളിച്ചു. കാട്ടാന ബസിന്‍റെ ചില്ല് തകര്‍ത്തതോടെ പ്രദേശത്ത് ഗതാഗത തടസം അനുഭവപ്പെട്ടു. യാത്രക്കാർ സുരക്ഷിതരെന്നാണ് റിപ്പോർട്ടുകൾ.