കേരളം

kerala

elderly woman trapped in swamp for hours

ETV Bharat / videos

ചതുപ്പില്‍ പുതഞ്ഞുകിടന്നത് മണിക്കൂറുകള്‍, പിടിവള്ളിയായത് ശീമക്കൊന്നക്കമ്പ് ; കമലാക്ഷിയമ്മയ്‌ക്ക് ഇത് രണ്ടാം ജന്മം - elderly woman trapped in swamp

By ETV Bharat Kerala Team

Published : Dec 20, 2023, 1:45 PM IST

എറണാകുളം : മരടിൽ ചതുപ്പിൽ താഴ്ന്ന് മരണത്തെ മുഖാമുഖം കണ്ട വയോധികയ്ക്ക് പുനർജന്മം (elderly woman trapped in swamp in Ernakulam). ചൊവ്വാഴ്‌ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കമലാക്ഷി(74) അബദ്ധത്തിത്തിൽ ചതുപ്പിൽ വീണത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിമാറി നടന്ന് ചതുപ്പിലേക്ക് താഴുകയായിരുന്നു. ഇതിനിടെ ഒരു ശീമക്കൊന്നയുടെ ചില്ലയിൽ പിടികിട്ടിയതോടെ അതിൽ പിടിച്ച് കിടന്നു. അഞ്ചടിയോളം ചെളി നിറഞ്ഞ ഈ ഭാഗത്ത് കഴുത്തറ്റം വരെ ചെളിയിൽ താഴ്‌ന്ന നിലയിലായിരുന്നു വയോധിക. ആളൊഴിഞ്ഞ പറമ്പിലെ ചതുപ്പിൽ കമലാക്ഷി കുടുങ്ങിയത് ആരും അറിഞ്ഞിരുന്നില്ല. പന്ത്രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചതെങ്കിലും വൈകുന്നേരം മൂന്നരമണിയോടെയാണ് കമലാക്ഷിയമ്മ ചതുപ്പിൽ കിടക്കുന്ന കാര്യം നാട്ടുകാർ അറിഞ്ഞത് (elderly woman trapped in swamp for hours). ഈ പറമ്പിന് സമീപത്തുള്ള വീട്ടിലെ സീന ടെറസിൽ കയറി ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കുന്നതിനിടെയാണ് ചതുപ്പിൽ ഒരാൾ കുടുങ്ങിയതായി കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഇവിടെ എത്തുകയും ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്‌തു. തൃപ്പൂണിത്തുറയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘമെത്തിയാണ് കമലാക്ഷിയമ്മയെ രക്ഷിച്ചത്. സമീപത്തെ വീട്ടിലെത്തിച്ച് വെള്ളം പമ്പുചെയ്‌ത് ശരീരത്തിലെ ചെളി മുഴുവൻ നീക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തതിനെ തുടർന്ന് അവർ വീട്ടിലേക്ക് മടങ്ങി. സമീപവാസിയായ സീനയുടെ അവസരോചിതമായ ഇടപെടലും ഫയർഫോഴ്‌സ് നടത്തിയ രക്ഷാപ്രവർത്തനവുമാണ് കമലാക്ഷിയുടെ ജീവൻ രക്ഷിച്ചത്.

For All Latest Updates

ABOUT THE AUTHOR

...view details