കേരളം

kerala

eam-s-jaishankar-about-indian-developments

ETV Bharat / videos

തൃപ്‌തികരമായ 10 വര്‍ഷം, രാജ്യത്തുണ്ടായത് സമൂലമായ മാറ്റം; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ - മന്ത്രി എസ് ജയശങ്കര്‍

By ETV Bharat Kerala Team

Published : Jan 6, 2024, 4:10 PM IST

തിരുവനന്തപുരം : 46 വര്‍ഷം സര്‍ക്കാരിന്‍റെ ഭാഗമായിരുന്നെങ്കിലും കഴിഞ്ഞ 10 വര്‍ഷത്തെ പ്രവര്‍ത്തനമാണ് തനിക്ക് ഏറെ തൃപ്‌തി നല്‍കുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ (EAM S Jaishankar about Indian developments). വികസിത് ഭാരത് സങ്കല്‍പ്പയാത്രുടെ ഉദ്ഘാടനത്തിന് തലസ്ഥാനത്തെത്തിയതായിരുന്നു വിദേശകാര്യ മന്ത്രി. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിലെവിടെയും സമൂലമായ മാറ്റമാണ് ദൃശ്യമാകുന്നത്. സര്‍ക്കാരില്‍ ദൃശ്യമാകുന്ന മാറ്റം രാജ്യത്താകെ പ്രതിഫലിക്കുകയാണ്. പ്രധാനമന്ത്രിയുമായി വളരെ അടുത്തു നിന്നാണ് കഴിഞ്ഞ 10 വര്‍ഷമായി താന്‍ പ്രവര്‍ത്തിക്കുന്നത്. വിദേശകാര്യ മന്ത്രി എന്ന നിലയില്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ആദ്യ 10 മിനിട്ടില്‍ അവര്‍ ആഗോള കാര്യങ്ങള്‍ സംസാരിക്കും. അതു കഴിഞ്ഞാല്‍ അവര്‍ കൗതക പൂര്‍വം ചോദിക്കുന്നത് ഇന്ത്യയ്ക്ക് എങ്ങനെ ഇങ്ങനെ മാറാനാകുന്നു എന്നാണ്. ഇന്ത്യയെ ലോക രാജ്യങ്ങള്‍ ആദരവോടെ കാണുന്നതിനു കാരണം രാജ്യത്ത് ഇന്ന് നടക്കുന്ന വന്‍ മുന്നേറ്റമാണ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്‍റെ എല്ലാ മേഖലകളിലും വികസനം ചെന്നെത്തുമെന്നും ജയശങ്കര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ സാധാരണക്കാരില്‍ എത്തിക്കുകയാണ് വികസിത ഭാരത് സങ്കല്‍പ്പയാത്രയുടെ ലക്ഷ്യം. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു. 

ABOUT THE AUTHOR

...view details