കേരളം

kerala

Youth Congress And Yuva Morcha Protest Against DYFI Library In Kasaragod

ETV Bharat / videos

കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ വായനശാല പൊളിക്കാന്‍ ഉത്തരവ്; നിര്‍ദേശം പ്രതിഷേധം ആളിക്കത്തിയതോടെ - റോഡ് കൈയേറി വായനശാല

By ETV Bharat Kerala Team

Published : Jan 6, 2024, 1:08 PM IST

കാസർകോട്: മനുഷ്യച്ചങ്ങലയുടെ പ്രചാരണാര്‍ഥം കാഞ്ഞങ്ങാട് റോഡില്‍ ഡിവൈഎഫ്‌ഐ തീര്‍ത്ത പ്രതീകാത്മ വായനശാല വിവാദമായി (DYFI Library). റോഡ് കയ്യേറിയുള്ള ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തിക്കെതിരെ മറ്റ് യുവജന സംഘടനകള്‍ നഗരസഭക്ക് പരാതി നല്‍കിയിട്ടും തീരുമാനമായില്ല. ഇതോടെ വ്യത്യസ്‌ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും യുവമോർച്ചയും രംഗത്തിറങ്ങി. ഡിവൈഎഫ്‌ഐ സ്ഥാപിച്ച വായനശാലക്കരികില്‍ യൂത്ത് കോണ്‍ഗ്രസ് കുടില്‍ കെട്ടിയപ്പോള്‍ അയോധ്യയുടെ കട്ട്‌ ഔട്ട് സ്ഥാപിക്കുകയാണ് യുവമോര്‍ച്ച ചെയ്‌തത് (DYFI Library In Kozhikode). പ്രതിഷേധം ശക്തമായതോടെ ഡിവൈഎഫ്‌ഐയോട് വായനശാല പൊളിച്ച് നീക്കാന്‍ നഗരസഭ നിര്‍ദേശം നല്‍കി. ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയാണ് വായനശാല നിർമിച്ചത്. 4 മീറ്റർ വീതിയും അതിലേറെ നീളവുമുള്ള വായനശാലയിൽ ഒരു മുറി ഉൾപ്പെടെ രണ്ടു ഭാഗങ്ങളുണ്ട്. വായനശാലയിൽ ഇരിക്കുന്ന രീതിയിൽ 3 മനുഷ്യരൂപങ്ങളും സ്ഥാപിച്ചിരുന്നു. ഓട് കൊണ്ടാണ് മേൽക്കൂര തീർത്തത്. അലൂമിനിയം പാളിയാണ് ചുമരായി ഉപയോഗിച്ചിട്ടുള്ളത്. ഇതിനകത്ത് മരത്തിന്‍റെ ബെഞ്ചുകളുമുണ്ട്. 3 പേർ ചേർന്ന് കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾ ചർച്ച ചെയ്യുന്ന രീതിയിലാണ് സമര കോർണർ തയാറാക്കിയത്. സീബ്രാലൈനിന് സമീപത്താണ് നിർമിതി. തിരക്കേറിയ ഭാഗത്ത് തന്നെ ഇത്തരം നിർമിതി സ്ഥാപിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ യാതൊരു നിയമവും ലംഘിക്കാതെയാണ് തങ്ങള്‍ വായനശാല സ്ഥാപിച്ചതെന്നും ഇതിലൂടെ പൊതു ജനങ്ങള്‍ക്ക് പ്രയാസം സൃഷ്‌ടിക്കണമെന്ന് കരുതിയിട്ടില്ലെന്നും ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി ഗിനീഷ്‌ പറഞ്ഞു. 

ABOUT THE AUTHOR

...view details