കേരളം

kerala

നെല്ലിപ്പാറയിലെ കുടുംബങ്ങൾ ദുരിതത്തിൽ

ETV Bharat / videos

കുടിവെള്ളം കിട്ടാനില്ല, അധികൃതരും കനിയുന്നില്ല ; നെല്ലിപ്പാറയിലെ കുടുംബങ്ങൾ ദുരിതത്തിൽ

By

Published : Apr 15, 2023, 1:44 PM IST

കണ്ണൂർ : കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്തിലെ നെല്ലിപ്പാറയിൽ കുടിവെള്ള ക്ഷാമത്താൽ വലഞ്ഞ് നിരവധി കുടുംബങ്ങൾ. ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമെല്ലാം സ്ഥാപിച്ച കിണറുകളും കുടിവെള്ള വിതരണ പദ്ധതികളും നോക്കുകുത്തികളായതോടെ നെല്ലിയ്യാട്ട് പട്ടികജാതി കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങൾ നേരിടുന്നത് കടുത്ത ദുരിതം.

രാഷ്ട്രീയ പാർട്ടികൾ വല്ലപ്പോഴും വണ്ടികളിലെത്തിച്ച് നൽകുന്ന വെള്ളത്തെ ആശ്രയിച്ചാണ് നെല്ലിയ്യാട്ട് പട്ടിക ജാതി കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങൾ ഈ കടുത്ത വേനലിനെ മറികടക്കാൻ ശ്രമിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത് സ്ഥാപിച്ച കുടിവെളള ടാപ്പുകൾ നോക്കുകുത്തികളെ പോലെ എല്ലാ വീട്ടുമുറ്റത്തും ഉണ്ട്. 

പ്രളയകാലത്തുപോലും ഒരു തുള്ളി വെള്ളം ഈ ടാപ്പുകളിലൂടെ വന്നിട്ടില്ല. പത്ത് വർഷം മുൻപ് ജല വിതരണ പദ്ധതിക്കായി കിണറും പമ്പ് ഹൗസും സ്ഥാപിച്ചിരുന്നു. എന്നാൽ മോട്ടോർ സ്ഥാപിച്ചില്ല. പതിനായിരങ്ങൾ മുടക്കി നിർമ്മാണം തുടങ്ങി പാതിവഴിയിൽ ഉപേക്ഷിച്ച മറ്റൊരു കിണർ കോളനിയിലേക്ക് എത്തിച്ചേരുന്ന റോഡിൻ്റെ തുടക്ക ഭാഗത്ത് തന്നെ കാണാം. 

കോളനിക്കകത്തെ സാംസ്‌കാരിക നിലയത്തിൽ കുഴൽക്കിണർ കുഴിച്ചിട്ടുണ്ടെങ്കിലും ഇതിലും മോട്ടോർ സ്ഥാപിച്ചിട്ടില്ല. ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമെല്ലാം കൈവിട്ടതോടെ കുടിവെള്ള ക്ഷാമത്താൽ നാടുവിട്ടുപോകേണ്ട ദുരവസ്ഥയിലാണ് നാട്ടുകാർ.

ABOUT THE AUTHOR

...view details