കേരളം

kerala

വന്ദന ദാസിന്‍റെ സംസ്‌കാരം

ETV Bharat / videos

നൊമ്പരമായി ഡോ.വന്ദന ദാസ് ; അന്ത്യാഞ്‌ജലി അർപ്പിച്ചത് ആയിരങ്ങൾ, സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു - Dr vandana das funeral

By

Published : May 11, 2023, 5:30 PM IST

കോട്ടയം :ഡോക്‌ടർ വന്ദന ദാസിന് ജന്മനാട് യാത്രാമൊഴിയേകി. വന്ദനയെ അവസാനമായി കാണാൻ വൻ ജനാവലിയാണ് കോട്ടയം കടുത്തുരുത്തിയിലെ വീട്ടിൽ എത്തിയത്. രാവിലെ മുതൽ നാടൊന്നാകെ ഇവിടേയ്‌ക്ക് ഒഴുകിയെത്തി.

മന്ത്രിമാർ, ജനപ്രതിനിധികൾ, അധ്യാപകർ, സഹപ്രവർത്തകർ, സഹപാഠികൾ എന്നിവരടക്കം ആദരാഞ്‌ജലികള്‍ അർപ്പിക്കാനെത്തി. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ വീണ ജോർജ്, വി എൻ വാസവൻ, എംപി മാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, സ്‌പീക്കർ എ എൻ ഷംസീർ, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, പി സി ജോർജ് തുടങ്ങിയവരും അന്ത്യാഞ്‌ജലി അർപ്പിക്കാനെത്തിയിരുന്നു.

വന്ദനയുടെ വേർപാട് ഒരു നാടിന്‍റെ മുഴുവൻ നൊമ്പരമായപ്പോൾ ചേതനയറ്റ ശരീരം കണ്ടവർ കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു. വന്ദനയുടെ വസതിക്ക് ചുറ്റും വൻ പൊലീസ് സന്നാഹമൊരുക്കിയാണ് വീട്ടിലേയ്‌ക്ക് എത്തിച്ചേർന്ന ആളുകളെ നിയന്ത്രിച്ചത്.

ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് കർമങ്ങൾ ആരംഭിച്ചത്. വന്ദനയുടെ അമ്മാവന്‍റെ മകൻ നിവേദാണ് അന്ത്യകർമങ്ങൾ ചെയ്‌തത്. മൂന്ന് മണിയോടെ വീട്ടുവളപ്പിലെ ചിതയിലേക്ക് മൃതദേഹം എടുത്തു. കർമങ്ങൾക്ക് ശേഷം നിവേദ് ചിതയ്‌ക്ക് തീ കൊളുത്തി.

ABOUT THE AUTHOR

...view details