കേരളം

kerala

ETV Bharat / videos

കൃഷിയിടത്തില്‍ കയറി കരടി, തുരത്തി നായ്‌ക്കള്‍ ; വീഡിയോ - കാട്ടുമൃഗങ്ങള്‍ കൃഷിയിടത്തില്‍ വരുന്നത്

By

Published : Jun 14, 2022, 10:01 AM IST

Updated : Feb 3, 2023, 8:23 PM IST

അദിലാബാദ്: കൃഷിയിടത്തില്‍ വന്ന കരടിയെ കര്‍ഷകരുടെ വളര്‍ത്തുനായകള്‍ ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. തെലങ്കാനയിലെ അദിലാബാദ് ജില്ലയിലെ അന്തര്‍ഗാവ് ഗ്രാമത്തിലാണ് സംഭവം. കര്‍ഷകരും ജോലിക്കാരും രാവിലെ കൃഷി സ്ഥലത്ത് എത്തിയപ്പോഴാണ് കരടിയെ കണ്ടത്. തുടര്‍ന്ന് വളര്‍ത്തുനായകളെ അഴിച്ചുവിട്ട് കരടിയെ കൃഷി സ്ഥലത്ത് നിന്ന് കര്‍ഷകര്‍ കാട്ടിലേക്ക് ഓടിക്കുകയായിരുന്നു. ഈ ഗ്രാമത്തില്‍ കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ ഇടക്കിടെ ഉണ്ടാകാറുണ്ട്. വന്യ മൃഗങ്ങള്‍ കൃഷിസ്ഥലത്ത് എത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍ വനംവകുപ്പ് സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Last Updated : Feb 3, 2023, 8:23 PM IST

For All Latest Updates

ABOUT THE AUTHOR

...view details