VIDEO: രോഗി എന്ന വ്യാജേന ആശുപത്രിയിൽ എത്തി; ചികിത്സ തേടുന്നതിനിടെ ഡോക്‌ടർക്ക് നേരെ വെടിയുതിർത്ത് അക്രമികൾ - ഡോക്‌ടർക്ക് നേരെ വെടിവയ്‌പ്പ്
ബതിന്ദ (പഞ്ചാബ്): സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർക്ക് നേരെ യുവാക്കൾ വെടിയുതിർത്തു. പഞ്ചാബിലെ ബതിന്ദയിൽ തൽവണ്ടി സാബോയിലെ രാജ് നഴ്‌സിംഗ് ഹോസ്‌പിറ്റലിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവം. ദിനേശ് ബൻസാലി എന്ന ഡോക്‌ടർക്കാണ് വെടിയേറ്റത്. രോഗി എന്ന വ്യാജേന ആശുപത്രിയിൽ എത്തിയായിരുന്നു ആക്രമണം. ഡോക്‌ടറുടെ തുടയിൽ വെടിയേറ്റു. സിസിടിവി ദൃശ്യത്തിലുള്ള രണ്ട് യുവാക്കളെ കൂടാതെ ഒരാളും കൂടി ഇവരുടെ സംഘത്തിലുണ്ടെന്നാണ് വിവരം. മുഖം തുണികൊണ്ട് മറച്ചതിനാൽ അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ഊർജിതം. ഡോക്‌ടർ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു.