കേരളം

kerala

Different Art Center Students Exhibition

ETV Bharat / videos

Different Art Center Students Exhibition പരിമിതികളില്ലാതെ അവരും, ചിത്രരചന പ്രദർശനത്തിലൂടെ വിസ്‌മയിപ്പിച്ച് ഡിഫറന്‍റ് ആര്‍ട് സെന്‍ററിലെ വിദ്യാർഥികൾ

By ETV Bharat Kerala Team

Published : Sep 2, 2023, 6:18 PM IST

തിരുവനന്തപുരം :വിസ്‌മയ ചിത്രങ്ങളുടെ രചനകളിലൂടെ ഭാവനാശേഷിക്ക് പരിമിതികളില്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം ഡിഫറന്‍റ് ആര്‍ട് സെന്‍ററിലെ വിദ്യാർഥികൾ (Different Art Center Students). ഓട്ടിസം, സെറിബ്രല്‍പാഴ്‌സി, ഡൗണ്‍ സിന്‍ഡ്രോം തുടങ്ങിയ വെല്ലുവിളി നേരിടുന്ന കുട്ടികളാണ് സ്വതസിദ്ധമായ ചിത്രരചനാപാടവം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങൾ സൃഷ്‌ടിച്ചെടുത്തത്. നിറങ്ങളുടെ സവിശേഷത കൊണ്ടും പക്വതയേറിയ ആവിഷ്‌ക്കാര ശൈലികൊണ്ടും ഒന്നിനൊന്ന് മെച്ചമാണ് ഓരോ ചിത്രവും. 2019 മുതലാണ് വിദ്യാർഥികൾ ചിത്രങ്ങൾ വരയ്‌ക്കാൻ തുടങ്ങിയത്. ഡിഫറന്‍റ് ആർട്‌സ് സെന്‍ററിലെ വിദ്യാർഥിയായിരുന്ന സനലാണ് ഇവർക്ക് വരയ്‌ക്കാനുള്ള നിർദേശങ്ങൾ നൽകിയത്. സനലിന്‍റെ പ്രിയ ശിഷ്യൻ രാഹുലിന്‍റെ ചിത്രം വന്ദേ ഭാരത് ഉദ്‌ഘാടനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രിക്കും സമ്മാനിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം റഷ്യൻ ഹൗസിൽ (Russian House Trivandrum) പ്രദർശനത്തിന് വച്ചിരിക്കുന്ന ചിത്രങ്ങൾ പലതും രണ്ടുമാസത്തോളം സമയമെടുത്താണ് കുട്ടികൾ പൂർത്തിയാക്കിയത്. ഭിന്നശേഷി കുട്ടികളുടെ ഭാവനശേഷിക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നൽകണമെന്ന് പറയുകയാണ് ജീവന്‍ തുളുമ്പുന്ന ചിത്രങ്ങളോരൊന്നും. സെപ്‌റ്റംബർ ഒന്ന് മുതൽ മൂന്ന് വരെ രാവിലെ 10 മണി തൊട്ട് വൈകുന്നേരം ആറ് വരെയാണ് പ്രദര്‍ശനം (Arts Exhibition). ചിത്രങ്ങൾ വിറ്റ് കിട്ടുന്ന തുക നേരിട്ട് വിദ്യാർഥികൾക്ക് നൽകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details