കേരളം

kerala

Delhi Crime

ETV Bharat / videos

Delhi Crime | ബൈക്കിലെത്തി കാർ തടഞ്ഞു, തോക്കിൻ മുനയില്‍ നിർത്തി ഡല്‍ഹിയില്‍ കവർന്നത് രണ്ട് ലക്ഷം - ബൈക്കിലെത്തി കവർച്ച

By

Published : Jun 26, 2023, 2:24 PM IST

ന്യൂഡൽഹി : ഡെലിവറി ഏജന്‍റിനെയും കൂട്ടാളിയെയും അജ്ഞാതരായ അക്രമികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ കൊള്ളയടിച്ചുവെന്ന് ഡൽഹി പൊലീസ്. ഡൽഹിയിലെ പ്രഗതി മൈതാനത്തിന് സമീപം കഴിഞ്ഞ ശനിയാഴ്‌ചയാണ് (ജൂൺ 24) സംഭവം. രണ്ട് ബൈക്കില്‍ എത്തിയ നാല് പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയത്. 

തോക്ക് ചൂണ്ടി കുറ്റവാളികൾ പണം തട്ടിയെടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. രണ്ട് ബൈക്കുകളിലായെത്തിയ നാല് അക്രമികൾ റോഡിന് നടുവിൽ വച്ച് കാർ തടയുകയായിരുന്നു. തുടർന്ന് രണ്ട് ബൈക്കുകളുടെയും പിൻസീറ്റിൽ ഇരുന്ന രണ്ട് പേർ ഇറങ്ങിയാണ് കവർച്ച നടത്തിയത്. മറ്റ് രണ്ടുപേരും വണ്ടിയിൽ തന്നെ ഇരുന്നു.

അക്രമികളിൽ ഒരാൾ കാറിന്‍റെ ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുമ്പോൾ മറ്റൊരാൾ കാറിന്‍റെ പിറകിലെ ഡോർ തുറന്ന് പണം അടങ്ങിയ ബാഗ് കൈക്കലാക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് ഇരുവരും രണ്ട് ബൈക്കുകളിൽ കയറി രക്ഷപ്പെട്ടു. 

Also read :തോക്കുകളുമായി ഇരച്ചെത്തി, അലാറം മുഴക്കിയതോടെ സ്ഥലം വിട്ടു; ഒഴിവായത് വൻ കവർച്ച ശ്രമം

ABOUT THE AUTHOR

...view details