മെട്രോ സ്‌റ്റേഷന് മുകളില്‍ നിന്ന് ചാടിയ യുവതി മരിച്ചു - AKSHARDHAM METRO STATION
ന്യൂഡല്‍ഹി: ഡല്‍ഹി അക്ഷര്‍ദാം മെട്രോ സ്റ്റേഷനില്‍ നിന്ന് യുവതി ചാടി മരിച്ചു. സുരക്ഷാ വലയം മറികടന്നാണ് യുവതി സ്‌റ്റേഷന് മുകളില്‍ കയറിത്. താഴേക്ക് ചാടെരുതെന്ന് സുരക്ഷാജീവനക്കാര്‍ യുവതിയോട് അഭ്യര്‍ഥിച്ചിരുന്നു. ജീവനക്കാരുടെ നിര്‍ദേശം മറികടന്ന് താഴേക്ക് ചാടിയ ഇരുപത്തിയഞ്ചുകാരി പൊലീസും അടുത്തുള്ള മാളിലെ ജീവനക്കാരും ചേര്‍ന്ന് പിടിച്ചിരുന്ന വലിയ പുതപ്പിലേക്കാണ് വീണത്. വീഴ്‌ചയില്‍ വലതു കാലിന് പരിക്കേറ്റിരുന്നു. കൂടുതല്‍ ചികില്‍സയ്‌ക്കായി അടുത്തുള്ള ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ അവര്‍ മരണത്തിന് കീഴടങ്ങി.
Last Updated : Feb 3, 2023, 8:22 PM IST