കൊമ്പന്മാര്‍ 'എത്തുന്നത് വീട്ടുമുറ്റത്ത്'; കാട്ടാനകള്‍ നിരന്തരം വീട്ടിലും കൃഷിയിടത്തിലുമെത്തിയതോടെ പൊറുതിമുട്ടി ഈ ഗ്രാമം - വൈദ്യുതവേലി
ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആനകളുടെ വിളയാട്ടമാണ് ഡെറാഡൂണിലെ ദൊയ്‌വാലയില്‍ കാണുന്നത്. മുമ്പ് ദൂധ്‌ലി, നക്രൗണ്ട മേഖലകളിലായിരുന്നു ആനകള്‍ സ്ഥിരമായി നാശം വിതച്ചിരുന്നതെങ്കില്‍ നിലവില്‍ ഇത് ദൊയ്‌വാലയിലെ ലാൽതപ്പാട് മൂന്നാം വാര്‍ഡിലേക്ക് മാറി. കാട്ടില്‍ നിന്നും നേരിട്ട് ഗ്രാമത്തിലേക്ക് കടന്നുവരുന്ന ആനകള്‍ നേരിട്ടെത്തുന്നത് കൃഷിയിടങ്ങളിലേക്കോ വീട്ടുമുറ്റങ്ങളിലേക്കോ ആണ്. ഇതോടെ ഗ്രാമവാസികള്‍ ഭീതിയിലുമാണ്. വൈദ്യുതവേലി സ്ഥാപിക്കണമെന്നും കെണിക്കുഴികള്‍ കുഴിക്കണമെന്നുമെല്ലാമാണ് വനം വകുപ്പിനോട് പ്രദേശവാസികളുടെ ആവശ്യം.
Last Updated : Feb 3, 2023, 8:36 PM IST