Deer Ran Into Police Station : തെരുവുനായ്‌ക്കളുടെ ആക്രമണം ; മാൻ അഭയം തേടിയത് പൊലീസ് സ്‌റ്റേഷനിൽ - മാൻ പൊലീസ് സ്‌റ്റേഷനിൽ അഭയം തേടി
Published : Sep 28, 2023, 3:51 PM IST
മൈസൂരു : കർണാടകയിൽ തെരുവുനായ്‌ക്കളിൽ നിന്നും രക്ഷപ്പെട്ട് മാൻ പൊലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി (Deer ran into police station). നഞ്ചൻഗോഡ് താലൂക്കിൽ (Nanjangudu taluk of Mysore) ഇന്നലെ (27.9.2023) രാവിലെയാണ് സംഭവം. നഞ്ചുണ്ടേശ്വർ ക്ഷേത്രത്തിന് അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്കാണ് മാൻ ഓടിക്കയറിയത്. തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ (Stray Dog Attack) നിന്നും രക്ഷപ്പെട്ടാണ് മാൻ പൊലീസ് സ്‌റ്റേഷനിൽ അഭയം തേടിയത്. അപ്രതീക്ഷിതമായി മാനിനെ കണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ അമ്പരന്നു. മാനിന്‍റെ ശരീരത്തിൽ തെരുവുനായ്‌ക്കളുടെ കടിയേറ്റ് മുറിവുകൾ (Deer Injured By Stray Dog Attack) ഉണ്ടായിരുന്നതിനാൽ പൊലീസ് സ്‌റ്റേഷനിൽ വച്ചുതന്നെ പ്രഥമ ശുശ്രൂഷ നൽകി. ശേഷം ഫോറസ്‌റ്റ് അധികൃതർ എത്തി മാനിനെ മൃഗാശുപത്രിയിൽ എത്തിച്ച് കൂടുതൽ ചികിത്സ നൽകുകയായിരുന്നു. ഒന്നര വയസ് പ്രായമുള്ള മാനിനെയാണ് (1.5 year old male deer) തെരുവുനായ്‌ക്കൾ ആക്രമിച്ചത്. പരിക്കുകളെ തുടർന്ന് അടുത്ത ഏഴ് ദിവസത്തേക്ക് മാനിനെ നിരീക്ഷിക്കാൻ ജീവനക്കാർക്ക് മൃഗഡോക്‌ടർ നിർദേശം നൽകി.