'വഴിയരികില്‍ പാമ്പിനെ ചവച്ചരച്ച് മാന്‍', സോഷ്യല്‍ മീഡിയയില്‍ തരംഗമായി ദൃശ്യം - deer news updates
ഹൈദരാബാദ്: നിഗൂഢതകള്‍ നിരവധി ഒളിപ്പിച്ചിട്ടുള്ള ഒന്നാണ് പ്രപഞ്ചമെന്നത്. സ്‌കൂളിലെ ഒന്നാം ക്ലാസ് മുതല്‍ ഓരോ വിദ്യാര്‍ഥികളും പഠിച്ച് വന്ന ഒന്നാണ് മാന്‍ സസ്യഭുക്കാണെന്നത്. എന്നാല്‍ പഠിച്ച് വച്ചത് സത്യമായിരുന്നോയെന്ന് സംശയം തോന്നിക്കും വിധമുള്ള ദൃശ്യമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പാമ്പിനെ ഭക്ഷിക്കുന്ന മാന്‍. അത്‌ഭുതപ്പെടേണ്ടതില്ല ഇത് സത്യം തന്നെ. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫിസർ സുശാന്ത നന്ദയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
വനമേഖയിലെ റോഡരികിലൂടെയുള്ള യാത്രക്കിടെയാണ് സുശാന്ത നന്ദയുടെ ക്യാമറയില്‍ ഈ അപൂര്‍വ്വ നിമിഷം ഒപ്പിയെടുക്കാനായത്. വനത്തിലെ ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കാറുണ്ട്. വീഡിയോയ്‌ക്ക് അടിക്കുറിപ്പായി അദ്ദേഹം നല്‍കിയതാകട്ടെ 'പ്രകൃതിയെ കൂടുതല്‍ ആഴത്തില്‍ മനസിലാക്കാന്‍ ക്യാമറകള്‍ നമ്മെ സഹായിക്കുന്നു'വെന്നാണ്. ചില പ്രത്യേക സാഹചര്യത്തില്‍ സസ്യഭുക്കായ മാന്‍ പാമ്പിനെ ഭക്ഷിക്കുന്നു.
സുശാന്ത നന്ദ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌ത ഈ ദൃശ്യങ്ങള്‍ക്ക് നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്. 'പ്രകൃതി അവിശ്വസനീയവും ചിലപ്പോള്‍ അപ്രതീക്ഷിതവുമാണ്' ഈ വീഡിയോ അതിന് ഉദാഹരണമാണെന്നും മൃഗങ്ങളുടെ വൈവിധ്യമാര്‍ന്ന സ്വഭാവത്തെ കുറിച്ച് ഇതില്‍ നിന്നും മനസിലാക്കാനാകുമെന്നും ദൃശ്യങ്ങള്‍ക്ക് ഒരാള്‍ കമന്‍റിട്ടു.