കേരളം

kerala

സുൽത്താൻബത്തേരി ടൗണിൽ ദേശീയപാത മുറിച്ചുകടന്നു രക്ഷപ്പെടുന്ന മാൻ

ETV Bharat / videos

video: കാടിറങ്ങി റോഡ് മുറിച്ചു കടക്കുന്ന മാൻ, ഓട്ടോറിക്ഷ ഇടിച്ചെങ്കിലും രക്ഷപെടുന്ന ദൃശ്യം സുല്‍ത്താൻ ബത്തേരിയില്‍ - വയനാട് വാർത്തകൾ

By

Published : Jul 12, 2023, 11:03 AM IST

വയനാട്: തെരുവുനായ ഓടിച്ച മാൻ അതിസാഹസികമായി റോഡ് മുറിച്ചുകടക്കുന്ന രംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ടൗണിലാണ് സംഭവം. വനപ്രദേശത്ത് നിന്ന് ഓടിയെത്തിയ മാൻ കോഴിക്കോട്- മൈസൂർ ദേശീയപാത മുറിച്ചുകടന്ന് രക്ഷപ്പെട്ട് ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സുല്‍ത്താൻ ബത്തേരി ടൗണിലെ ചുങ്കംപള്ളിയുടെ ഖബർസ്ഥാനിൽ നിന്ന് ചാടിയ മാൻ ദേശീയ പാതയിലെത്തിയ ഓട്ടോറിക്ഷയിൽ ഇടിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മാൻ ചാടുന്നത് കണ്ട് ഓട്ടോറിക്ഷ ഡ്രൈവർ വേഗത കുറയ്ക്കുകയും പെട്ടന്ന് നിറുത്തുകയും ചെയ്തതോടെയാണ് മാൻ രക്ഷപ്പെട്ടത്. തുടർന്ന് മറ്റ് വാഹനങ്ങൾ മറികടന്ന് എതിർവശത്തെ പോക്കറ്റ് റോഡിലൂടെ മാൻ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വ്യാപാര സ്ഥാപനത്തിലുണ്ടായിരുന്ന ഹൈറ സുൽത്താനാണ് മാൻ റോഡ് മുറിച്ചുകടക്കുന്ന രംഗം ചിത്രീകരിച്ചത്.

also read: നടുറോഡില്‍ ബൈക്ക് യാത്രികന് നേരെ പാഞ്ഞടുത്ത് കുട്ടിക്കൊമ്പന്‍; ഇറങ്ങിയോടി യുവാവ്, വാഹനം ചവിട്ടിമെതിച്ച് തിരികെ കാടുകയറി

also read: വാഹനങ്ങള്‍ ചീറിപ്പായുന്ന ഹൈവേയ്‌ക്ക് സമീപം മാനിനെ വേട്ടയാടി ചെന്നായക്കൂട്ടം; രക്ഷിക്കാനെത്തി വഴിയാത്രക്കാര്‍, വീഡിയോ വൈറല്‍

ABOUT THE AUTHOR

...view details