കേരളം

kerala

അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് മാറ്റാന്‍ തീരുമാനം

ETV Bharat / videos

മയക്കുവെടി വച്ച് കൂട്ടിലടയ്ക്കില്ല; അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് മാറ്റാന്‍ തീരുമാനം - കാട്ടാന ശല്യം

By

Published : Mar 31, 2023, 3:53 PM IST

ഇടുക്കി:  ചിന്നക്കനാലിലെ ജനവാസ മേഖലയിലെത്തി ആക്രമണം നടത്തുന്ന അരിക്കൊമ്പനെ മേഖലയില്‍ നിന്ന് മാറ്റാന്‍ തീരുമാനം. മയക്ക് വെടി വച്ച് അരിക്കൊമ്പനെ കൂട്ടില്‍ അടക്കേണ്ടതില്ലെന്ന് ധാരണയായി. വിഷയം ചര്‍ച്ച ചെയ്യാനായി ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതിയുടെതാണ് തീരുമാനം. നിലവില്‍ കൊമ്പനെ ഉള്‍വനത്തിലേക്ക് മാറ്റാനാണ് തീരുമാനം.  

മദപ്പാട് മാറിയ ശേഷം അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് സ്ഥലത്ത് നിന്ന് മാറ്റണമെന്നാണ് നിര്‍ദേശം. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനും ധാരണയായിട്ടുണ്ട്. 

അതേസമയം ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളില്‍ നാശം വിതയ്‌ക്കുന്ന അരിക്കൊമ്പനെ പിടികൂടാന്‍ വൈകുന്നതില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധത്തിലാണ്. ശാന്തന്‍പാറ, ചിന്നക്കനാല്‍, രാജകുമാരി പഞ്ചായത്തുകളില്‍ ഇന്നലെ ആഹ്വാനം ചെയ്‌ത ജനകീയ സമിതി ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. അതിനിടെ, അരിക്കൊമ്പന്‍റെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് രാപ്പലകല്‍ സമരം ആരംഭിച്ചു. അരിക്കൊമ്പനെ പിടികൂടാന്‍ തീരുമാനമാകും വരെയാണ് സമരം. 

പൂപ്പാറയിലും സമരം ശക്തമായി തുടരുകയാണ്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ 3 മണിക്ക് പൂപ്പാറയില്‍ ധര്‍ണ നടത്തും. അരിക്കൊമ്പന്‍റെ ആക്രമണത്തിന് ഇരയായവരും സമരത്തില്‍ പങ്കെടുക്കും. ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി നേരിട്ടെത്തി സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ABOUT THE AUTHOR

...view details