കേരളം

kerala

Deadbody In Construction Field

ETV Bharat / videos

Deadbody In Construction Field: നിര്‍മാണത്തിനെടുത്ത പില്ലർ കുഴിയിൽ തലകീഴായി മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ് - നെടുങ്കണ്ടം പഞ്ചായത്ത്

By ETV Bharat Kerala Team

Published : Oct 27, 2023, 9:57 PM IST

ഇടുക്കി:നെടുങ്കണ്ടം തൂക്കുപാലത്ത് കെട്ടിട നിർമാണത്തിനായി എടുത്ത കുഴിക്കുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തിട്ടും തിരിച്ചറിയാനായില്ല (Deadbody Found In Idukki Nedumkandam Construction Field). ബസ്‌ സ്‌റ്റാൻഡിലെയും ബിവറേജസ് ഔട്ട്ലെറ്റിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്ഥലത്ത് ഫോറൻസിക്ക് വിദഗ്‌ധർ, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്‌ധർ തുടങ്ങിയവർ പരിശോധന നടത്തി. വെള്ളിയാഴ്‌ച (27.10.2023) രാവിലെയാണ് അജ്ഞാതനെ തൂക്കുപാലം ബസ് സ്‌റ്റാൻഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ വ്യക്തി നിർമിക്കുന്ന വ്യാപാര സ്ഥാപനത്തിനായി പില്ലർ സ്ഥാപിക്കുന്നതിന് കുഴിച്ച കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും ഇന്ധനം വാങ്ങുവാനായി കുപ്പി അന്വേഷിച്ച ആളുകളാണ് മൃതദേഹം കണ്ടത്. പിന്നാലെ ഫോറൻസിക്ക് വിദഗ്‌ധർ, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്‌ധർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി വൈകിട്ട് നാലരയോട് കൂടിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തിന് സമീപത്തായി ഭക്ഷണ അവശിഷ്‌ടങ്ങളും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. കുഴിയിൽ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Also Read: കോണ്‍ക്രീറ്റ് സ്ലാബ് വീണ് കുടുങ്ങി; യുവാവിനെ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി

ABOUT THE AUTHOR

...view details