കേരളം

kerala

Dangerous Car Driving In Kunnamkulam

ETV Bharat / videos

Dangerous Car Driving മദ്യലഹരിയിൽ അപകടകരമാം വിധം കാറോടിച്ചു; ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു; യുവാവിനെതിരെ കേസ് - കാര്‍ അപകടം

By ETV Bharat Kerala Team

Published : Sep 22, 2023, 10:49 PM IST

തൃശൂര്‍:മദ്യലഹരിയില്‍ അപകടകരമാം വിധം കാറോടിച്ചയാള്‍ കുന്നംകുളം പൊലീസിന്‍റെ പിടിയില്‍.പാലക്കാട് വാണിയംകുളം സ്വദേശി സഞ്ജയനെയാണ് (26) പൊലീസ് കസ്റ്റഡിയിലെടുത്തത്. വടക്കാഞ്ചേരി ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാർ ഓട്ടോയില്‍ ഇടിച്ചു. സംഭവത്തിന് പിന്നാലെ നാട്ടുകാരാണ് വാഹനം പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കാര്‍ ഇടിച്ച ഓട്ടോറിക്ഷയ്‌ക്ക് കേടുപാടുകള്‍ സംഭവിച്ചു. കുന്നംകുളം സബ്ഇന്‍സ്‌പെക്‌ടര്‍ ജ്യോതിസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

എറണാകുളത്തും അടുത്തിടെ സമാന സംഭവം: കൊച്ചിയില്‍ അപകടകരമാം വിധം ബസ് ഓടിച്ച ഡ്രൈവര്‍ക്കും അതിനെ പ്രോത്സാഹിപ്പിച്ച കണ്ടക്‌ടര്‍ക്കും ഏതിരെ കേസെടുത്ത് എംവിഡി. കാലടി -അങ്കമാലി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ക്കെതിരെയാണ് കേസ്. ഉച്ചത്തില്‍ പാട്ടിട്ട് താളം പിടിച്ച് വാഹനം ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് ഇരുവര്‍ക്കും വിനയായത്. വാഹനത്തിലെ യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോയാണ് പുറത്ത് വന്നത്. പാട്ടിന് താളം പിടിക്കുന്ന ഡ്രൈവര്‍ സ്റ്റിയറിങ്ങില്‍ നിന്നും കൈകള്‍ നിന്നെടുത്ത് മാറ്റുന്നതും ഉയര്‍ത്തി പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബസിലെ യാത്രക്കാരുടെ സുരക്ഷ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവര്‍ക്കും എതിരെ എംവിഡിയുടെ നടപടി.

ABOUT THE AUTHOR

...view details