Snake bitten | പാമ്പിന് മുന്നിൽ നിന്ന് നൃത്തം ചെയ്‌തു, കടിയേറ്റ് കലാകാരൻ മരിച്ചു
പട്‌ന : ബിഹാറിൽ പാമ്പിന് മുന്നിൽ നിന്ന് നൃത്തം ചെയ്യവെ കലാകാരൻ പാമ്പുകടിയേറ്റ് മരിച്ചു. സദർ സബ്‌ഡിവിഷനിലെ മുരളിഗഞ്ച് നഗറിൽ ദുർഗസ്ഥാൻ ക്ഷേത്രപരിസരത്താണ് സംഭവം നടന്നത്. അഖണ്ഡ അഷ്‌ടയത്തിനിടെ പാമ്പിന് മുന്നിൽ നൃത്തം ചെയ്യുകയായിരുന്ന കുമാർഖണ്ഡ് സ്വദേശിയായ മുകേഷ് കുമാർ റാം (30) ആണ് മരിച്ചത്.
ശിവന്‍റെ വേഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റതിനെ തുടർന്ന് ആരോഗ്യനില വഷളാവുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ പ്രാഥമിക ശുശ്രൂഷയ്‌ക്ക് ശേഷം മറ്റൊരു ആശുപത്രിയിലേയ്‌ക്ക് മാറ്റാൻ ഡോക്‌ടർമാർ നിർദേശിച്ചെങ്കിലും മരണം സംഭവിച്ചു. ശേഷം മുരളിഗഞ്ച് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ അത്യാഹിത വിഭാഗത്തിലെ കട്ടിലിൽ മൃതദേഹം ഉപേക്ഷിച്ച് പരിപാടിയുടെ സംഘാടകർ കടന്നുകളയുകയായിരുന്നു.
also read :യുപിയില്‍ പാമ്പിനെ കൊന്ന് കത്തിച്ച യുവാവിനെതിരെ കേസ് ; നടപടി വീഡിയോ വൈറലായതിന് പിന്നാലെ
തുടർന്ന് വിവരം ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. വർഷങ്ങളായി അഷ്‌ടയം, രാം ലീല, രസലീല തുടങ്ങിയ പരിപാടികളിൽ മുകേഷ്, ശിവന്‍റെ വേഷം ചെയ്യുന്നുണ്ട്.
also read :'വഴിയരികില്‍ പാമ്പിനെ ചവച്ചരച്ച് മാന്‍', സോഷ്യല്‍ മീഡിയയില്‍ തരംഗമായി ദൃശ്യം