കേരളം

kerala

Thrissur Cyclone

ETV Bharat / videos

Thrissur Cyclone | മഴയ്‌ക്കൊപ്പം നാശം വിതച്ച് കാറ്റ് ; തൃശൂരിൽ മിന്നൽ ചുഴലി, മരങ്ങൾ കടപുഴകി, വ്യാപക നാശം - Cyclone in Thrissur

By

Published : Jul 5, 2023, 8:29 PM IST

തൃശൂര്‍ :കനത്ത മഴയെ തുടർന്ന് ജില്ലയിൽ മിന്നല്‍ ചുഴലി. ചാലക്കുടി, ആളൂര്‍ കല്ലേറ്റുംകര, പുല്ലൂര്‍ മേഖലകളിലാണ് രാവിലെ പത്തരയോടെ കനത്ത കാറ്റ് വീശിയത്. മിന്നൽ ചുഴലി അനുഭവപ്പെട്ട പ്രദേശങ്ങളിൽ വലിയ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 

ചാലക്കുടിയില്‍ വീശിയടിച്ച മിന്നല്‍ ചുഴലിയില്‍ ഒട്ടേറെ മരങ്ങള്‍ കടപുഴകി വീണു. പഴയ ദേശീയപാതയിൽ ഉൾപ്പടെ മരം വീണ് ഗതാഗതം തടസപ്പെട്ടു. പലയിടത്തും വൈദ്യുതി കമ്പികൾക്കും വാഹനങ്ങൾക്കും മുകളിലേയ്‌ക്കാണ് മരം വീണിട്ടുള്ളത്. ഇതേ തുടർന്ന് മേഖലകളിൽ വൈദ്യുതി ബന്ധം തകരാറിലായി.

also read :Kerala Rain| ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട്, അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം

പ്രദേശത്ത് വ്യാപക കൃഷി നാശവും ഉണ്ടായി. കവുങ്ങ്, ജാതി, വാഴ ഉള്‍പ്പടെയുള്ള കൃഷികള്‍ക്ക് നാശം സംഭവിച്ചു. ആളൂര്‍ മേഖലയിലും പലയിടത്തും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കല്ലേറ്റുംങ്കര ഇരിഞ്ഞാടപ്പിള്ളി ക്ഷേത്ര പരിസരത്തും പുല്ലൂര്‍ ഊരകം പ്രദേശത്തും വ്യാപകമായി ചുഴലി നാശം വിതച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലും മേഖലയില്‍ ഇത്തരത്തില്‍ മിന്നല്‍ ചുഴലി പ്രതിഭാസം ഉണ്ടായിട്ടുണ്ട്.

ABOUT THE AUTHOR

...view details